Kerala News
രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ഇളവ്; ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jul 16, 05:03 pm
Friday, 16th July 2021, 10:33 pm

തിരുവനന്തപുരം: രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് ഇളവ് അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.

നിലവില്‍ ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട എല്ലാ ആവശ്യങ്ങള്‍ക്കും ഇത് ബാധകമാണ്. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് പകരം രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മതിയാകും.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്കും ഇത് ബാധകമായിരിക്കും. ഇതു സംബന്ധിച്ച് ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രാബല്യത്തില്‍ വന്നു.

അതേസമയം രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ രോഗ ലക്ഷണങ്ങള്‍ കാണിച്ചാല്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.