യാത്രക്കാരില്ല; ചെന്നെയില്‍ നിന്ന് കേരളത്തിലേക്കുള്ള 4 സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദ്‌ ചെയ്തു
covid
യാത്രക്കാരില്ല; ചെന്നെയില്‍ നിന്ന് കേരളത്തിലേക്കുള്ള 4 സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദ്‌ ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th March 2020, 5:48 pm

ചെന്നൈ: ആവശ്യത്തിന് യാത്രക്കാര്‍ ഇല്ലാത്തതിനാല്‍ ചെന്നെയില്‍ നിന്ന് കേരളത്തിലേക്കുള്ള 4 സ്‌പെഷ്യല്‍ ട്രെയിനുകള്‍ ദക്ഷിണ റെയില്‍വേ റദ്ദ് ചെയ്തു.

ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം എസി എക്‌സ്പ്രസ് (22207) തിരുവനന്തപുരം ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ് (22208) വേളാങ്കണി, എറണാകുളം സ്‌പെഷ്യല്‍ (06015 ,06016) എന്നീ ട്രെയിനുകളാണ് റദ്ദ് ചെയ്തത്.

ആവശ്യത്തിന് യാത്രക്കാര്‍ ഇല്ലാത്തതിനാലാണ് ട്രെയിന്‍ റദ്ദ് ചെയതതെന്നാണ് ദക്ഷിണ റെയില്‍വേയുടെ വിശദീകരണം.

കഴിഞ്ഞ ദിവസം കൊവിഡ് ഭീതിയെത്തുടര്‍ന്ന് സെന്‍ട്രല്‍ റെയില്‍വേ 23 ട്രെയിനുകള്‍ റദ്ദ് ചെയ്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ