രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; ഇന്നും മൂന്നര ലക്ഷത്തിന് മുകളില്‍ രോഗികള്‍; ഒരാഴ്ച്ചക്കിടെ 26 ലക്ഷം രോഗികള്‍
Covid 19 India
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; ഇന്നും മൂന്നര ലക്ഷത്തിന് മുകളില്‍ രോഗികള്‍; ഒരാഴ്ച്ചക്കിടെ 26 ലക്ഷം രോഗികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th May 2021, 10:28 am

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായി മൂന്നര ലക്ഷത്തിന് മുകളില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,82,691 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്.

ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,06,58,234 ആയി. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ രാജ്യത്ത് 26 ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.

കഴിഞ്ഞ ദിവസം മാത്രം 3786 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് നിലവില്‍ 34 ലക്ഷത്തിലധികം ആളുകളാണ് കൊവിഡ് ചികിത്സയിലുള്ളത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ളത്. ഇവിടെ ഇരുപത്തിനാല് മണിക്കൂറിനിടെ 51,880 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.

ദല്‍ഹിയില്‍ പുതുതായി 19,953 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 18,788 പേര്‍ രോഗമുക്തി നേടി. ഇതോടെ രോഗികളുടെ എണ്ണം 12,32,948 ആയി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:Covid 19 India daily update on May 5 2021