നടനും സംവിധായകനുമായ പൃഥ്വിരാജിനെ കുറിച്ചും അദ്ദേഹത്തിന്റെ പിതാവ് സുകുമാരനെ കുറിച്ചും സംസാരിക്കുകയാണ് സംവിധായകന്‍ രഞ്ജിത്ത്. മലയാള സിനിമയില്‍ പൃഥ്വിരാജിന്റെ വളര്‍ച്ച അച്ഛന്‍ മകനെ നോക്കിക്കാണുന്നപോലെയാണ് താന്‍ കാണുന്നതെന്ന് രഞ്ജിത്ത് പറയുന്നു. അഭിനയത്തിനപ്പുറം സിനിമയുടെ മറ്റ് വശങ്ങളിലേക്കും പൃഥ്വിരാജ് വളരുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു.
പൃഥ്വിരാജ് തന്നെ ആദ്യമായി വിളിക്കുമ്പോള്‍ സുകുമാരന്റെ മകന്‍ എന്ന സ്‌നേഹമായിരുന്നു തനിക്ക് പൃഥ്വിരാജിനോട് ഉണ്ടായിരുന്നതെന്നും സിനിമയെ നെഞ്ചേറ്റികൊണ്ട് നടന്നകാലത്ത് സുകുമാരന്റെ സിനിമകള്‍ ആവേശത്തോടെ കണ്ട തലമുറയായിരുന്നു തങ്ങളുടേതെന്നും രഞ്ജിത്ത് പറഞ്ഞു. വിദ്യാഭ്യാസമുള്ള കോളേജ് അധ്യാപകനായ നടന്‍, കമ്യൂണിസ്റ്റുകാരനായ അഭിനേതാവ് തുടങ്ങിയവയെല്ലാം സുകുമാരനോട് മാനസിക അടുപ്പം തോന്നാനുള്ള കാരണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മലയാള സിനിമയിലെ രാജുവിന്റെ വളര്‍ച്ച അച്ഛന്‍ മകനെ നോക്കിക്കാണുന്നപോലെ ഞാന്‍ കാണുകയായിരുന്നു. നന്ദനം ചിത്രീകരിക്കുമ്പോള്‍ തന്നെ രാജുവിനെ തേടി വേറെയും സിനിമകള്‍ വന്നു. വിദേശപഠനം അവസാനിപ്പിച്ച് അവന്‍ സിനിമയ്‌ക്കൊപ്പം ചേര്‍ന്നു. കൃത്യമായി കാര്യങ്ങള്‍ പഠിച്ച് സംശയങ്ങള്‍ ചോദിച്ച് മനസിലാക്കിയുള്ള വളര്‍ച്ചയായിരുന്നു അവന്റെത്.
വിദ്യാഭ്യാസമുള്ള കോളേജ് അധ്യാപകനായ നടന്‍, കമ്യൂണിസ്റ്റുകാരനായ അഭിനേതാവ് തുടങ്ങിയവയൊക്കെ അദ്ദേഹത്തിനോടുള്ള മാനസിക അടുപ്പത്തിന് കാരണങ്ങള്‍ പലതായിരുന്നു
അഭിനയത്തിനപ്പുറം രാജു സിനിമയുടെ മറ്റുമേഖലകളിലേക്കുകൂടി പടര്‍ന്നുകയറുമെന്ന് എനിക്കുറപ്പായിരുന്നു. സിനിമയോട് ചേര്‍ന്നുള്ള അവന്റെ യാത്ര അങ്ങനെയായിരുന്നു. പല ടെക്‌നീഷ്യന്‍മാര്‍ക്കും ഇവന്‍ ശല്യമായിരുന്നെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ഇവനെ തൃപ്തിപ്പെടുത്താന്‍ പാകത്തിലുള്ള ഉത്തരങ്ങള്‍ നല്‍കുക എന്നത് വലിയ പ്രയാസമുള്ള കാര്യമാണ്.
രാവണപ്രഭു ചെയ്തുനില്‍ക്കുന്ന ഒരു സംവിധായകന്‍ എന്ന നിലയിലാകും രാജു അന്നെന്നെ കാണാന്‍ കോഴിക്കോട്ടേക്ക് വണ്ടികയറിയത്. എന്നാല്‍ സുകുവേട്ടന്റെ മകന്‍ എന്ന സ്‌നേഹമായിരുന്നു രാജുവിനെ വിളിക്കുമ്പോള്‍മുതല്‍ എന്റെ മനസില്‍. സിനിമയെ നെഞ്ചേറ്റിക്കൊണ്ട് നടന്നകാലത്ത് സുകുവേട്ടന്റെ സിനിമകള്‍ ആവേശത്തോടെ കണ്ട തലമുറയായിരുന്നു ഞങ്ങളുടെത്.
വിദ്യാഭ്യാസമുള്ള കോളേജ് അധ്യാപകനായ നടന്‍, കമ്യൂണിസ്റ്റുകാരനായ അഭിനേതാവ് തുടങ്ങിയവയൊക്കെ അദ്ദേഹത്തിനോടുള്ള മാനസിക അടുപ്പത്തിന് കാരണങ്ങള്‍ പലതായിരുന്നു,’ രഞ്ജിത്ത് പറയുന്നു.
Content highlight: Director Ranjith Talks About Prithviraj And Sukumaran