ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ വിജയിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കിയകത്.
രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 174 റണ്‍സിന്റെ വിജയലക്ഷ്യം 15 പന്ത് ബാക്കി നില്‍ക്കെ റോയല്‍ ചലഞ്ചേഴ്‌സ് മറികടക്കുകയായിരുന്നു. ഫില്‍ സാള്‍ട്ടിന്റെയും വിരാട് കോഹ്‌ലിയുടെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ബെംഗളൂരു വിജയിച്ചുകയറിയത്.
Comfortable win and that makes it 4️⃣ in 4️⃣ away games! 🙌#PlayBold #ನಮ್ಮRCB #IPL2025 #RRvRCB pic.twitter.com/yKSjpNRShP
— Royal Challengers Bengaluru (@RCBTweets) April 13, 2025
സാള്‍ട്ട് 33 പന്തില്‍ 65 റണ്‍സും വിരാട് 45 പന്തില്‍ പുറത്താകാതെ 62 റണ്‍സും സ്വന്തമാക്കി. 28 പന്തില്‍ പുറത്താകാതെ 40 റണ്‍സാണ് ദേവ്ദത്ത് പടിക്കല്‍ സ്വന്തമാക്കിയത്. ഈ സീസണില്‍ പടിക്കലിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്.
ഈ ബാറ്റിങ് പ്രകടനത്തിന് പിന്നാലെ ഒരു ഐതിഹാസിക നേട്ടവും ദേവ്ദത്ത് പടിക്കലിന്റെ പേരില്‍ കുറിക്കപ്പെട്ടു. ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത് ഇന്ത്യന്‍ താരമെന്ന നേട്ടമാണ് പടിക്കല്‍ സ്വന്തമാക്കിയത്. മുന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് മാത്രമാണ് ഇതിന് മുമ്പ് 1,000 റണ്‍സെന്ന നേട്ടത്തിലെത്തുന്ന ഇന്ത്യന്‍ താരമാകാന്‍ സാധിച്ചത്.
Devdutt Padikkal – 2️⃣nd Indian after Virat Kohli to complete 1️⃣0️⃣0️⃣0️⃣ runs for RCB in the IPL! ❤️ pic.twitter.com/kiPrugoJQg
— Royal Challengers Bengaluru (@RCBTweets) April 13, 2025
വിരാട് കോഹ്‌ലി – 8,252
ദേവ്ദത്ത് പടിക്കല്‍ – 1,003*
രജത് പാടിദാര്‍ – 985
ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സിനായി 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത് ഇന്ത്യന്‍ താരമാണെങ്കിലും റോയല്‍ ചലഞ്ചേഴ്‌സിനായി 1,000 റണ്‍സ് നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ദേവ്ദത്ത് പടിക്കല്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. 1,132 റണ്‍സ് നേടിയ മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡാണ് ഈ പട്ടികയില്‍ രണ്ടാമതുള്ളത്.
ഐ.പി.എല്ലിന് പുറമെ ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20യിലും ദ്രാവിഡ് ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2009/10 എഡിഷനില്‍ ആര്‍.സി.ബിക്കായി മൂന്ന് ഇന്നിങ്‌സില്‍ നിന്നും 93 റണ്‍സ് നേടിയ താരം 2010/11 എഡിഷനില്‍ അഞ്ച് മത്സരത്തില്‍ നിന്നും 141 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്.
(താരം – റണ്‍സ് എന്നീ ക്രമത്തില്‍)
വിരാട് കോഹ്‌ലി – 8,678
എ. ബി. ഡി വില്ലിയേഴ്‌സ് – 4,522
ക്രിസ് ഗെയ്ല്‍ – 3,420
ഫാഫ് ഡു പ്ലെസി – 1,636
ജാക് കാല്ലിസ് – 1,271
ഗ്ലെന്‍ മാക്‌സ്‌വെല്‍ – 1,266
രാഹുല്‍ ദ്രാവിഡ് – 1,132
ദേവ്ദത്ത് പടിക്കല്‍ – 1,003*
രജത് പാടിദാര്‍ – 985
അതേസമയം, വരും മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാനാകും ദേവ്ദത്ത് പടിക്കല്‍ ശ്രമിക്കുക.
ഏപ്രില്‍ 18നാണ് ആര്‍.സി.ബിയുടെ അടുത്ത മത്സരം. സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സാണ് എതിരാളികള്‍. സീസണില്‍ ഇതുവരെ ബെംഗളൂരുവില്‍ ജയിക്കാന്‍ ബെംഗളൂരുവിന് സാധിച്ചിട്ടില്ല. കളിച്ച രണ്ട് മത്സരത്തിലും പരാജയമായിരുന്നു ഫലം. ഈ ചീത്തപ്പേര് തിരുത്തുക എന്ന ലക്ഷ്യവും പഞ്ചാബിനെതിരെ കളത്തിലിറങ്ങുമ്പോള്‍ റോയല്‍ ചലഞ്ചേഴ്സിന്റെ മുമ്പിലുണ്ടാകും.
Content Highlight: IPL 2025: After Virat Kohli, Devdutt Padikkal becomes the 2nd ever Indian batter to complete 1,000 runs for RCB in IPL