കനത്ത ആശങ്ക;സംസ്ഥാനത്ത് പുതുതായി സമ്പര്‍ക്കത്തിലൂടെ 432 പേര്‍ക്ക് രോഗം; 37 പേരുടെ ഉറവിടം തിരിച്ചറിഞ്ഞില്ല
COVID-19
കനത്ത ആശങ്ക;സംസ്ഥാനത്ത് പുതുതായി സമ്പര്‍ക്കത്തിലൂടെ 432 പേര്‍ക്ക് രോഗം; 37 പേരുടെ ഉറവിടം തിരിച്ചറിഞ്ഞില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th July 2020, 6:13 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ആശങ്ക വര്‍ധിപ്പിച്ച് തുടര്‍ച്ചയായ രണ്ടാം ദിവസവും കൊവിഡ് രോഗികളുടെ എണ്ണം അറന്നൂറ് കടന്നു.
ഇതില്‍ 432 പേരുടെയും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.

37 പേരുടെ രോഗം ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ വിദേശത്ത് നിന്നും 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

തിരുവനന്തപുരം 157, കാസര്‍കോട് 74, എറണാകുളം 72, കോഴിക്കോട് 64, പത്തനംതിട്ട 64, ഇടുക്കി 55, കണ്ണൂര്‍ 35, കോട്ടയം 25, ആലപ്പുഴ 20, പാലക്കാട് 19, മലപ്പുറം 18, കൊല്ലം 11, തൃശ്ശൂര്‍ 5, വയനാട് 5 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള എണ്ണം.

196 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കൊവിഡ് മുക്തി റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം 11, കൊല്ലം 8, പത്തനംതിട്ട 19, കോട്ടയം 13, ഇടുക്കി 3, എറണാകുളം 1, തൃശ്ശൂര്‍ 1, പാലക്കാട് 53, മലപ്പുറം 44, കോഴിക്കോട് 15, വയനാട് 1, കണ്ണൂര്‍ 10, കാസര്‍കോട് 17. എന്നിങ്ങനെയാണ് കൊവിഡ് രോഗ വിമുക്തരായവരുടെ എണ്ണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ