തൃശൂര്‍: കൊഴുക്കുള്ളി സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ചതിന് മാതാവിന് 25,000 രൂപപിഴ ചുമത്തി കോടതി. പിഴ അടച്ചില്ലെങ്കില്‍ അഞ്ച് ദിവസം തടവുശിക്ഷ അനുഭവിക്കണമെന്ന് തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വിധിച്ചു.
മാതാവിന്റെ പേരിലായിരുന്ന സ്‌കൂട്ടര്‍ ജനുവരി 20നാണ് കുട്ടി മൂന്ന് പേരുമായി ഓടിച്ചത്. തൃശൂര്‍ പൂച്ചെട്ടി സന്‍ട്രലില്‍വെച്ചാണ് നയമലംഗനം മോട്ടോര്‍ വാഹന വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരും പ്രായപൂര്‍ത്തിയാകാത്തവാണെന്ന് പൊലീസ് കണ്ടെത്തി.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഒന്നാം പ്രതിയായി പ്ലസ്ടു വിദ്യാര്‍ത്ഥിയെയും രണ്ടാം പ്രതിയായി സ്‌കൂട്ടര്‍ ഉടമ അമ്മയെയും മൂന്നാം പ്രതിയായി കുട്ടിയുടെ പിതാവിനെയും ഉള്‍പ്പെടുത്തി പൊലീസ് കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് തൃശൂര്‍ ചീഫ് ജഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. അമ്മ കുറ്റം സമ്മതിച്ചതിനാലാണ് സര്‍ക്കാര്‍ ജീവനക്കാരനായ പിതാവിനെ കേസില്‍ നിന്ന് ഒഴിവാക്കിയത്.