പത്മനാഭ സ്വാമി ക്ഷേത്രം: ട്രസ്റ്റി അധികൃതരും വിനോദ് റായിയും തമ്മില്‍ രൂക്ഷമായ തര്‍ക്കം നടന്നു
Daily News
പത്മനാഭ സ്വാമി ക്ഷേത്രം: ട്രസ്റ്റി അധികൃതരും വിനോദ് റായിയും തമ്മില്‍ രൂക്ഷമായ തര്‍ക്കം നടന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th February 2015, 10:43 am

pathmanabhaswamiതിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഓഡിറ്റുങ്ങുമായി ബന്ധപ്പെട്ട് ട്രസ്റ്റി അധികൃതരും വിനോദ് റായിയുടെ ഓഡിങ്ങ് അതോറിറ്റിയും തമ്മില്‍ രൂക്ഷ തര്‍ക്കം നടന്നതായി റിപ്പോര്‍ട്ട്. ട്രസ്റ്റിയുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ട്രസ്റ്റ് അധികൃതര്‍ പറഞ്ഞു.

ക്ഷേത്ര സ്വത്തുക്കള്‍ ഓഡിറ്റ് ചെയ്യണമെന്നുള്ള വിധി ട്രസ്റ്റിന് ബാധകമാണെന്ന് വിനോദ് റായി അറിയിച്ചെങ്കിലും ഇത് അംഗീകരിക്കാന്‍ ട്രസ്റ്റി അധികൃതര്‍ തയ്യാറായില്ല. കണക്കുകളില്‍ സുതാര്യത കൊണ്ടുവരുന്നത് ട്രസ്റ്റ് എതിര്‍ക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

വിനോദ് റായിയും ക്ഷേത്ര ട്രസ്റ്റി അധികൃതരും തമ്മില്‍ നടത്തിയ കത്തിടപാടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.  ട്രസ്റ്റിന് ക്ഷേത്രവുമായി നേരിട്ട് ബന്ധമില്ലെന്നാണ് ട്രസ്റ്റ് അധികൃതരുടെ വാദം.

ഓഡിറ്റുമായി സഹകരിക്കണമെന്നും എല്ലാ വിവരങ്ങളും നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വിനോദ് റായ് ആദ്യം അയച്ച കത്തിന് മറുപടി നല്‍കാന്‍ ട്രസ്റ്റി അധികൃതര്‍ തയ്യാറായില്ല. രണ്ടാമതും ഇതേ ആവശ്യമുന്നയിച്ച് വിനോദ് റായി അയച്ച കത്തിനോട് നിഷേധാത്മകമായാണ് ട്രസ്റ്റി പ്രതികരിച്ചത്.

ക്ഷേത്രത്തിന് ട്രസ്റ്റിയുമായി നേരിട്ട് ബന്ധമില്ലെന്നും ക്ഷേത്രത്തില്‍ നിന്നും വാടക ഇനത്തില്‍ 66 ലക്ഷം രൂപ ട്രസ്റ്റിക്ക് നല്‍കുന്നുണ്ടെന്നും ട്രസ്റ്റിയുടെ കണക്കുകള്‍ പരിശോധിക്കേണ്ട ആവശ്യമില്ലെന്നുമാണ് ട്രസ്റ്റി അധികൃതര്‍ പറയുന്നത്.

എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് വിനോദ് റായ് വ്യക്തമാക്കിയിരിക്കുന്നത്. 65 ലക്ഷം വാടകയിനത്തില്‍ നിന്ന് ലഭിക്കുന്നുണ്ടെന്ന കണക്കുകള്‍ തെറ്റാണെന്നും ഓഡിറ്റില്‍ സംഘം കണ്ടെത്തി. 33 ലക്ഷം രൂപ മാത്രമാണ് വാടകയിനത്തില്‍ ലഭിക്കുന്നതെന്നാണ് ഓഡിറ്റിങ്ങി
ല്‍ കണ്ടെത്തിയിരിക്കുന്നത്.

ക്ഷേത്രത്തിലെ അമൂല്യ സ്വത്തുക്കളുടെ ഫോട്ടോഗ്രാഫുകള്‍ ഉള്ള ആല്‍ബവും ഫോട്ടോകളുടെ നെഗറ്റീവും കാണാതായതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ആല്‍ബം ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും ആല്‍ബം കാണാതായിട്ടും അധികൃതര്‍ അതിനെപ്പറ്റി അന്വേഷിക്കാന്‍ തയ്യാറായില്ലെന്നും ഓഡിറ്റ് അതോറിറ്റി കണ്ടെത്തി.

ക്ഷേത്രം ട്രസ്റ്റിയായിരുന്ന ഉത്രാടം തിരുന്നാള്‍മാര്‍ത്താണ്ഡ വര്‍മയുടെ നിര്‍ദേശ പ്രകാരമാണ് ഇത്തരമൊരാല്‍ബം തയ്യാറാക്കിയിരുന്നത്. ക്ഷേത്രത്തില്‍ നിന്ന് 266 കിലോ സ്വര്‍ണം സ്വര്‍ണം കാണാനില്ലെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പിറത്തുവന്നിരുന്നു.