സീസണിലെ ആദ്യ മത്സരത്തിലേതെന്ന പോലെ അതേ ടീമുകള്‍ അതേ സ്‌റ്റേഡിയത്തില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുകയാണ്. ഐ.പി.എല്ലിന്റെ 16ാം എഡിഷന്റെ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും.
കിരീടം നിലനിര്‍ത്താന്‍ ഗുജറാത്ത് ടൈറ്റന്‍സ് ഒരുങ്ങുമ്പോള്‍ അഞ്ചാം കിരീടത്തിലേക്കാണ് സൂപ്പര്‍ കിങ്‌സ് ലക്ഷ്യം വെക്കുന്നത്.
എന്നാല്‍ മത്സരത്തിന് മുമ്പ് തന്നെ വിവാദങ്ങളും കൊഴുക്കുകയാണ്. ഐ.പി.എല്‍ സ്‌ക്രിപ്റ്റഡാണെന്ന വിവാദങ്ങള്‍ സീസണില്‍ നേരത്തെ ഉടലെടുത്തിരുന്നു. ഈ ആരോപണങ്ങള്‍ക്ക് കൊഴുപ്പുകൂട്ടുന്ന സംഭവ വികാസങ്ങളാണ് ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ അരങ്ങേറിയത്.
സ്റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനില്‍ മത്സരത്തിന് മുമ്പ് തന്നെ ‘റണ്ണേഴ്‌സ് അപ്പ് ചെന്നൈ സൂപ്പര്‍ കിങ്‌സ്’ എന്ന് തെളിഞ്ഞതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.
ഐ.പി.എല്‍ ഒത്തുകളിയാണെന്ന വിവാദങ്ങള്‍ വീണ്ടും ഉയര്‍ത്തി ആരാധകര്‍ രംഗത്തുവന്നിരിക്കുകയാണ്. ചിത്രത്തിന്റെ ആധികാരികത ഇനിയും ഉറപ്പാക്കാനായിട്ടില്ലെങ്കിലും ഇത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.
When you accidentally upload the climax of the movie instead of the trailer pic.twitter.com/raqMEXDoPR
— Sagar (@sagarcasm) May 28, 2023
Nijame antara masteruuu🥲🥲 https://t.co/H3ftfezbta
— T-Bag (@TheodRRRe) May 28, 2023
Runner up 😆#CSK pic.twitter.com/SCF8IY4Qba
— Rohit Yadav (@rohityadav1098) May 28, 2023
It’s fixed that csk will be runner up😭😭😭😥 pic.twitter.com/QN7wR4sLmD
— Masudreza shaikh (@ShaikhMasud1811) May 28, 2023
— Nishant Dadhich (@nishant_dadhich) May 28, 2023
സ്റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനില്‍ ഇത് പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും ഐ.പി.എല്‍ അധികൃതര്‍ ഇതുവരെ വ്യക്തത നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ മഴ തുടരുകയാണ്. മഴ കാരണം ടോസും മത്സരവും നീണ്ടുപോവുകയാണ്. മഴ തുടരുകയാണെങ്കില്‍ മത്സരം റിസര്‍വ് ഡേയിലേക്ക് മാറ്റിവെക്കും.
Content highlight: Controversy flares up after the picture shown on the stadium’s big screen