സ്വകാര്യ കാറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുകയാണെങ്കിലും മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ ഏര്‍പ്പെടുത്താനുള്ള ദല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ക്കാന്‍ പറ്റില്ലെന്ന് ജസ്റ്റിസ് പ്രതിഭ എം. സിംഗ് പറഞ്ഞു.
‘കാറില്‍ ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ ഒരാള്‍ക്ക് പുറം ലോകവുമായി ഇടപെടാനുള്ള നിരവധി സാധ്യതകളണ്ടെന്നും അതിനാല്‍, ഒരാള്‍ കാറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതുകൊണ്ട് മാത്രം കാര്‍ ഒരു പൊതു സ്ഥലമായിരിക്കില്ലെന്ന് പറയാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.