ഗുവാഹത്തി: അസമില്‍ എന്‍.ഡി.എ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിന്റെ സ്വത്വത്തെ അപമാനിക്കുകയും അക്രമം പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ അസമിലെ ജനങ്ങള്‍ സഹിക്കില്ലെന്നും മോദി പറഞ്ഞു.

”എന്റെ രാഷ്ട്രീയ അനുഭവത്തിന്റെയും ജനങ്ങള്‍ക്കുള്ള സ്‌നേഹത്തിന്റെയും അടിസ്ഥാനത്തില്‍, ആളുകള്‍ അസമില്‍ എന്‍.ഡി.എ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിച്ചുവെന്ന് എനിക്ക് പറയാന്‍ കഴിയും. അസമിന്റെ സ്വത്വത്തെ അപമാനിക്കുകയും അക്രമം പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ അവര്‍ക്ക് സഹിക്കാന്‍ കഴിയില്ല,” മോദി പറഞ്ഞു.
എന്നാല്‍, കഴിഞ്ഞദിവസം, അസമില്‍ ഇ.വി.എം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ബി.ജെ.പി നേതാവിന്റെ സ്വാകാര്യ വാഹനത്തില്‍ കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ബി.ജെ.പിക്ക് എതിരെ ഉയരുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: On the basis of my political experience, & audience love, I can say that people have decided to form NDA govt in Assam. They can’t bear those who insult Assam’s identity and propagate violence: PM Modi in Tamulpur