national news
ബീഹാറില്‍ കോണ്‍ഗ്രസ് മത്സരിക്കുക ഒറ്റക്കോ?; അങ്ങനെയാണ് താല്‍പര്യമെങ്കില്‍ ആവാമെന്ന് ആര്‍.ജെ.ഡി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Feb 12, 03:17 pm
Wednesday, 12th February 2020, 8:47 pm

പാറ്റ്‌ന: ദല്‍ഹി തെരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പിറ്റേ ദിവസം ബീഹാറില്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിച്ചേക്കുമെന്ന് സൂചിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് അജയ് കപൂര്‍. മഹാസഖ്യത്തില്‍ നിന്ന് ചിലപ്പോള്‍ കോണ്‍ഗ്രസ് പിന്മാറിയേക്കാമെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാനുള്ള സാധ്യത പരിശോധിക്കുമെന്നാണ് ബീഹാര്‍ സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമുള്ള നേതാവായ അജയ് കപൂര്‍ പറഞ്ഞത്.

സംസ്ഥാന, ജില്ലാ കോണ്‍ഗ്രസ് നേതാക്കളുമായി അജയ് കപൂര്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. എല്ലാ സീറ്റുകളിലും മത്സരിക്കാന്‍ കഴിയുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും ജനങ്ങളുടെ പ്രതീക്ഷകള്‍ എങ്ങനെയാണ് മോദി സര്‍ക്കാര്‍ തകര്‍ത്തതെന്ന് പ്രചരിപ്പിക്കണമെന്നും നേതാക്കളോട് അജയ് കപൂര്‍ ആവശ്യപ്പെട്ടിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്തിന്റെ പിന്നോക്കാവസ്ഥക്ക് കാരണക്കാരെന്ന് പറയപ്പെടുന്ന ആര്‍.ജെ.ഡിയുമായി മത്സരിക്കരുതെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അതിനാല്‍ ഒറ്റക്ക് മത്സരിക്കുകയാണ് വേണ്ടതെന്ന് അജയ് കപൂര്‍ ജില്ലാ അദ്ധ്യക്ഷന്‍മാരെ ഉപദേശിച്ചുവെന്ന് പാര്‍ട്ടി വൃത്തങ്ങളിലുള്ളവര്‍ പറയുന്നു. കോണ്‍ഗ്രസ് എല്ലാ സീറ്റുകളിലും മത്സരിക്കാവുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടത്തുന്നതെന്ന് അജയ് കപൂര്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

1985വരെ സംസ്ഥാനത്ത് ദളിത്, ആദിവാസി, ഒ,ബി.സി, സവര്‍ണ്ണ വിഭാഗങ്ങള്‍, മുസ്‌ലിം വിഭാഗങ്ങളുടെ പിന്തുണ കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. മോശം പാര്‍ട്ടി നേതൃത്വവും ആര്‍.ജെ.ഡിയുമായുള്ള സഹകരണവുമാണ് സംസ്ഥാനത്തെ കോണ്‍ഗ്രസിനെ ക്ഷീണിപ്പിച്ചതെന്ന് മറ്റൊരു മുതിര്‍ന്ന നേതാവ് പറഞ്ഞു.

കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുന്നതിനെ ആരും തടയില്ല എന്നാണ് അജയ് കപൂറിന്റെ നിര്‍ദേശത്തോട് ആര്‍.ജെ.ഡി നേതാവ് ശിവാനന്ദ് തിവാരിയുടെ പ്രതികരണം. ദല്‍ഹിയില്‍ പൂജ്യരായി പോയതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ് ഏറ്റെടുക്കുമോ എന്നും അദ്ദേഹം ചോദിച്ചു.