തിരുവനന്തപുരം: മതനിരപേക്ഷത സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസ് പിന്നോട്ട് പോകുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ച് സി.പി.ഐ.എമ്മില്‍ ചേര്‍ന്ന നേതാക്കള്‍ക്ക് നല്‍കുന്ന സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘കോണ്‍ഗ്രസ് നിലപാടുകള്‍ മതനിരപേക്ഷതയ്ക്ക് ഉതകുന്നതല്ലെന്ന് പാര്‍ട്ടി വിട്ടവര്‍ പറയുന്നു. മതനിരപേക്ഷതയെ ദുര്‍ബലപ്പെടുത്തുന്ന സമീപനം കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടായി,’ അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ വ്യത്യാസം ഇല്ലെന്നും ബി.ജെ.പിയുടെ സാമ്പത്തിക നയത്തെ തള്ളി പറയാന്‍ കോണ്‍ഗ്രസിന് കഴിയുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
തിരുത്താന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ. സുധാകരനെയും മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിച്ചു.