വസുന്ധര രാജയെ കാണണമെന്ന് പറഞ്ഞ് സഞ്ജയ് ജെയിന്‍ എന്നെ സമീപിച്ചിരുന്നു; രാജസ്ഥാനിലെ പ്രതിസന്ധിയ്ക്ക് പിന്നില്‍ വസുന്ധരയെന്ന് കോണ്‍ഗ്രസ് എം.എല്‍.എ
Rajastan Crisis
വസുന്ധര രാജയെ കാണണമെന്ന് പറഞ്ഞ് സഞ്ജയ് ജെയിന്‍ എന്നെ സമീപിച്ചിരുന്നു; രാജസ്ഥാനിലെ പ്രതിസന്ധിയ്ക്ക് പിന്നില്‍ വസുന്ധരയെന്ന് കോണ്‍ഗ്രസ് എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th July 2020, 2:12 pm

ജയ്പൂര്‍: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് പിന്നില്‍ ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെയ്ക്ക് പങ്കുണ്ടെന്ന് കോണ്‍ഗ്രസ് എം.എല്‍.എ രാജേന്ദ്ര ഗുഡ. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി നാളുകളായി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിലെ വിവാദ ഫോണ്‍ കോളില്‍ അറസ്റ്റിലായ സഞ്ജയ് ജെയിന്‍ വസുന്ധരയുടെ വിശ്വസ്തനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എട്ട് മാസം മുന്‍പ് സഞ്ജയ് ജെയിന്‍ എന്നെ കാണാന്‍ വന്നിരുന്നു. വസുന്ധര രാജെയുമായി കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ടു. അതുപോലെ നിരവധി പേര്‍ കാണാന്‍ വന്നിരുന്നു. എന്നാല്‍ അവരുടെ ശ്രമം വിലപ്പോയില്ല’, ഗുഡ പറഞ്ഞു.

അതേസമയം കോണ്‍ഗ്രസിനുള്ളിലെ തമ്മിലടിക്ക് രാജസ്ഥാനിലെ ജനങ്ങള്‍ വില നല്‍കേണ്ടിവരുന്നത് നിര്‍ഭാഗ്യകരമെന്നായിരുന്നു വസുന്ധര രാജെ പറഞ്ഞിരുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തര്‍ക്കത്തിനിടയിലേക്ക് ബി.ജെ.പിയേയും ബി.ജെ.പി നേതാക്കളുടെയും പേര് വലിച്ചിഴക്കുന്നതില്‍ അര്‍ഥമില്ലെന്നും വസുന്ധര രാജെ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ