അമൃത്സര്‍: വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ പുതിയ മുന്നണി ഉണ്ടായേക്കാമെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്.
കോണ്‍ഗ്രസ് തകര്‍ച്ചയുടെ വക്കീലാണെന്നും പഞ്ചാബില്‍ ആം ആദ്മി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അമരീന്ദര്‍ പറഞ്ഞു.
ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ കോണ്‍ഗ്രസ് നടത്തിയ സര്‍വേയില്‍ പാര്‍ട്ടിക്ക് 20 ശതമാനം ഇടിവുണ്ടായതായി കാണിക്കുന്നുണ്ടെന്നും അമരീന്ദര്‍ പറഞ്ഞു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് വളരെ വ്യത്യസ്തമായിരിക്കുമെന്നും അമരീന്ദര്‍ പറഞ്ഞു.
കോണ്‍ഗ്രസ്, എ.എ.പി, അകാലിദള്‍ എന്നിവ കൂടാതെ മറ്റൊരു മുന്നണിയും ഉയര്‍ന്നുവന്നേക്കമെന്നും അമരീന്ദര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി നേതൃത്വം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അമരീന്ദര്‍ സിംഗ് രാജിവെച്ചത്. ഇനിയും അപമാനം സഹിക്കാന്‍ പറ്റില്ലെന്നു പറഞ്ഞുകൊണ്ടായിരുന്നു രാജി.
അമരീന്ദര്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളും ഇതിനിടയില്‍ ശക്തിപ്പെട്ടിരുന്നെങ്കിലും ബി.ജെ.പിയിലേക്ക് ഇല്ലെന്ന് അമരീന്ദര്‍ പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ തുടരില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
താന്‍ ഇതുവരെ കോണ്‍ഗ്രസുകാരനാണെന്നും പക്ഷേ കോണ്‍ഗ്രസില്‍ തുടരില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.