ഇതേതുടര്‍ന്ന് രാഷ്ട്രപതി ഭവന്‍ കോംപ്ലക്‌സിലെ 125ഓളം വരുന്ന ജീവനക്കാരുടെ കുടുംബങ്ങളോട് സെല്‍ഫ് ഐസൊലേഷനില്‍ പോകാന്‍ കേന്ദ്ര ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. ഇതേ ബ്ലോക്കില്‍ താമസിക്കുന്ന 25 കുടുംബങ്ങളെ തീവ്ര നരീക്ഷണത്തിലാക്കിയിട്ടുമുണ്ട്.
559 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം രാജ്യത്ത് ഏപ്രില്‍ 20ന് ശേഷം കേരളം, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ ലോക്ക് ഡൗണിന് ഇളവുകള്‍ നല്‍കിയിട്ടുണ്ട്.
അതേസമയം ദല്‍ഹി, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളില്‍ അതീവ ജാഗ്രത തുടരുകയാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.