തമിഴ് സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. കബാലി, ജഗമേ തന്തിരം എന്നീ സിനിമകളിയിലെ ഗാനങ്ങള്‍ക്ക് സംവിധാനം ഒരുക്കിയ സന്തോഷ് നാരായണന്‍ ടൊവിനോ തോമസ് നായകനായെത്തുന്ന പുതിയ ചിത്രത്തിനൊപ്പമാണ് പ്രവര്‍ത്തിക്കുന്നത്.
അടുത്ത വര്‍ഷമായിരിക്കും ചിത്രം പുറത്തിറങ്ങുക. ജിനു വി. എബ്രഹാം തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സംവിധാനം നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് ആണ്.
ഈ ചിത്രത്തില്‍ സന്തോഷിനെ പോലെ ഒരാളെ തന്നെ വേണമായിരുന്നത് കൊണ്ടാണ് അദ്ദേഹത്തെ തന്നെ സമീപിച്ചതെന്ന് തിരക്കഥാകൃത്ത് ജിനു പറയുന്നു.
‘സന്തോഷിന്റെ അടുത്ത് കഥയും സന്ദര്‍ഭങ്ങളും വിശദീകരിച്ചു. അത് അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തു. അദ്ദേഹം നമ്മുടെ ചിത്രത്തിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു,’ ജിനു പറഞ്ഞു.
പേരിടാത്ത ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അടുത്ത് തന്നെ പുറത്ത് വിടുമെന്നും ജിനു പറഞ്ഞു. 2021ല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ജിനു വ്യക്തമാക്കി.
ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഗിരീഷ് ഗംഗാധരനാണ്. സൈജു ശ്രീധരായിരിക്കും എഡിറ്റര്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക