ന്യൂദല്‍ഹി: ദല്‍ഹിയുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞെന്നും അത് അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാരും ഐ.സി.എം.ആറും മടിക്കുന്നത് എന്തിനാണെന്നും ദല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍.
രാജ്യതലസ്ഥാനത്ത് സമൂഹവ്യാപനം സംഭവിച്ചു കഴിഞ്ഞിട്ടുണ്ട്. അത് ഇനിയെങ്കിലും അംഗീകരിക്കണം. സമൂഹവ്യാപനം ഉണ്ടായെന്ന കാര്യം പറയേണ്ടത് കേന്ദ്രസര്‍ക്കാരും ഐ.സി.എം.ആറുമാണ്. ദല്‍ഹിയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുമായി നിരവധി ആളുകള്‍ക്ക് കൊവിഡ് പിടിപെടുന്നു. അതുകൊണ്ട് തന്നെ ഇവിടെ സമൂഹവ്യാപനം ഉണ്ടായിക്കഴിഞ്ഞെന്ന് നമ്മള്‍ സമ്മതിക്കേണ്ടിയിരിക്കുന്നു. സത്യേന്ദ്ര ജെയ്ന്‍ പറഞ്ഞു.
40 ദിവസത്തിനിടെയാണ് ദല്‍ഹിയില്‍ കേസുകള്‍ ഇരട്ടിയായതെന്നും അദ്ദേഹം പറഞ്ഞു. 2.38 ലക്ഷം ആളുകള്‍ക്കാണ് ദല്‍ഹിയില്‍ ഇതുവരെ കൊവിഡ് ബാധിച്ചത്. വെള്ളിയാഴ്ച മാത്രം 4127 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 4,907 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. വ്യാഴാഴ്ച ദല്‍ഹിയില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റിന്റെ എണ്ണം 49,834 ആണ്. ആര്‍.ടി. പി.സി.ആര്‍ ട്രൂനാറ്റ് പരിശോധനകള്‍ 11,203 നടത്തി. മൊത്തത്തില്‍ 61,037 കൊവിഡ് ടെസ്റ്റുകളാണ് 24 മണിക്കൂറിനിടെ ദല്‍ഹിയില്‍ നടത്തിയത്.
ബുധനാഴ്ച ദല്‍ഹിയില്‍ 4,473 കൊറോണ വൈറസ് കേസുകള്‍ രേഖപ്പെടുത്തിയിരുന്നു. ദല്‍ഹിയിലെ കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം വ്യാഴാഴ്ച 1,670 ല്‍ നിന്ന് 1,751 ആയി ഉയര്‍ന്നിട്ടുണ്ട്. റിക്കവറി നിരക്ക് 84.44 ശതമാനമാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക