national news
വര്‍ഗീയ കലാപം തടയാനുള്ള ആ ബില്ല് പാര്‍ലമെന്റിന്റെ പരിഗണന കാത്തുകിടന്നത് ഒമ്പത് വര്‍ഷം; കോണ്‍ഗ്രസുപോലും സംസാരിക്കാത്തത് എന്തുകൊണ്ട്?
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Mar 04, 05:44 pm
Wednesday, 4th March 2020, 11:14 pm

ന്യൂദല്‍ഹി: ദല്‍ഹി ഏറ്റവും ക്രൂരമായ കലാപത്തെ അഭിമുഖീകരിച്ചിട്ടും 42 പേര്‍ കൊല്ലപ്പെട്ടിട്ടും വര്‍ഗീയ കലാപങ്ങളെ തടയാനും നിയന്ത്രിക്കാനും അന്വേഷണം വേഗത്തിലാക്കാനുമുള്ള ബില്ലിനെക്കുറിച്ച് സംസാരിക്കാതെ പാര്‍ലമെന്റ്. ഒമ്പത് വര്‍ഷം ബില്ല് പാര്‍ലമെന്റിന്റെ പരിഗണന കാത്ത് കിടന്ന ബില്ലിനെക്കുറിച്ച് കോണ്‍ഗ്രസോ ബി.ജെ.പിയോ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളോ സംസാരിക്കുന്നുപോലുമില്ല.

2005 ഡിസംബര്‍ അഞ്ചിനാണ് ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചത്. ഇത് പഠിക്കാന്‍ ആഭ്യന്തര മന്ത്രാലയം 2006 ജനുവരി ഒന്നിന് സ്റ്റാന്‍ഡിങ് കമ്മറ്റിയെ ചുമതലപ്പെടുത്തി. കമ്മറ്റി 2006 ഡിസംബര്‍ 13ന് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുകയും ചെയ്തു.

വര്‍ഗീയ കലാപങ്ങള്‍ തടയണമെന്നും അന്വേഷണവും വിചാരണയും വേഗത്തിലാക്കണമെന്നും ഇരകളെ പുനരധിവസിപ്പിക്കണമെന്നും ബില്ലില്‍ വ്യക്തമാക്കിയിരുന്നു.

2005ല്‍ അവതരിപ്പിച്ച ബില്ല് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം 2014 ഫെബ്രുവരി അഞ്ചിന് കൂടുതല്‍ ശക്തമായ നിയമം കൊണ്ടുവരണമെന്ന് വിലയിരുത്തി യു.പി.എ സര്‍ക്കാര്‍ ബില്ല് പിന്‍വലിക്കുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ