'ലാത്തി കണ്ടപ്പോള്‍ ഒടുങ്ങിയ ശൗര്യം'; അക്രമത്തിനിടെ ലാത്തിച്ചാര്‍ജ്ജ് തുടങ്ങിയപ്പോള്‍ നിലവിളിച്ചോടി ഗോരക്ഷാ പ്രവര്‍ത്തകര്‍; വീഡിയോ
Daily News
'ലാത്തി കണ്ടപ്പോള്‍ ഒടുങ്ങിയ ശൗര്യം'; അക്രമത്തിനിടെ ലാത്തിച്ചാര്‍ജ്ജ് തുടങ്ങിയപ്പോള്‍ നിലവിളിച്ചോടി ഗോരക്ഷാ പ്രവര്‍ത്തകര്‍; വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th June 2017, 8:11 am

 

ചെന്നൈ: തമിഴ്‌നാട്ടില്‍ അക്രമം നടത്തിയ ഗോരക്ഷാ പ്രവര്‍ത്തകരെ ലാത്തികൊണ്ട് നേരിട്ട് തമിഴ്‌നാട് പൊലീസ്. നിയമപരമായി പശുക്കളെ കൊണ്ടു വരികയായിരുന്ന വ്യവസായിയെ കശാപ്പിനായി പശുവിനെക്കടത്തുന്നെന്നാരോപിച്ചായിരുന്നു ദിണ്ടിഗലില്‍ വെച്ച് ഗോ രാക്ഷാ പ്രവര്‍ത്തകര്‍ അക്രമിച്ചത്.


Also read ‘ഈ ഭീകരത എന്റെ പേരിലല്ല’; രാജ്യത്തെ മുസ്‌ലിം വേട്ടയ്‌ക്കെതിരെ ശബ്ദമുയര്‍ത്തി ഇന്ത്യ; #NotInMyName പ്രതിഷേധം തിരുവനന്തപുരത്തും കൊച്ചിയിലും


എന്നാല്‍ സംഭവം അറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ പൊലീസ് അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചപ്പോള്‍ അലറി വിളിച്ചോടുകയായിരുന്നു അതുവരെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗോരക്ഷാ പ്രവര്‍ത്തകര്‍. നിയമപരമായി പൊളളാച്ചിയിലേക്ക് പശുക്കളെ കൊണ്ടുവരികയായിരുന്ന വ്യവസായിയെയാണ് ഗോരക്ഷാ പ്രവര്‍ത്തകര്‍ പഴനിയില്‍ വെച്ച് അക്രമിച്ചത്.

വ്യവസായിയെ ചോദ്യം ചെയ്ത ഗോരക്ഷാ പ്രവര്‍ത്തകര്‍ വാഹനത്തിന് കല്ലെറിഞ്ഞ് ആക്രമണം അഴിച്ചുവിടുകയായിരുന്നു. വലിയൊരു സംഘം പ്രവര്‍ത്തകര്‍ തന്നെയുണ്ടായിരുന്നു അക്രമത്തിനും വാഹനം തടഞ്ഞു വെക്കാനും. വ്യവസായിയെ മര്‍ദ്ദിച്ച ഇവര്‍ വാഹനം അടിച്ച് തകര്‍ക്കുകയും ചെയ്തു.


Dont miss കോണ്‍ഫെഡറേഷന്‍ കപ്പ്; ‘വന്‍മതിലായി ബ്രാവോ’; പോര്‍ച്ചുഗലിന്റെ ഫൈനല്‍ മോഹങ്ങള്‍ ചിലിക്ക് മുന്നില്‍ തകര്‍ന്നു


വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ലാത്തിച്ചാര്‍ജ്ജ് തുടങ്ങിയ ഉടനെ അക്രമികള്‍ പലഭാഗത്തൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇവരെ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയും ചെയ്തു.

ലാത്തിക്ക് മുന്നില്‍ നിലവിളിച്ചോടിയ ഗോരക്ഷാ പ്രവര്‍ത്തകര്‍ സമീപത്തെ അമ്പലത്തിലും മറ്റ് കെട്ടിടങ്ങളിലും ഓടി കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്നെത്തിയ പൊലീസ് ഇവരെ പിടികൂടി. അക്രമത്തില്‍ മറ്റു ചില വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.