കോര്‍പ്പറേറ്റ് കമ്പനികളുടെ ഹരജികള്‍ക്ക് മുന്‍ഗണന നല്‍കാനാവില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി; തുടര്‍ച്ചയായ ഹരജികളില്‍ അതൃപ്തി പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ്
ന്യൂദല്‍ഹി: ക്രിമിനല്‍ അപ്പീലുകള്‍ കോടതിയില്‍ കെട്ടിക്കിടക്കുമ്പോള്‍ വാണിജ്യ നിയമ കേസുകള്‍ക്ക് മുന്‍ഗണന ആവശ്യപ്പെട്ട് എത്തുന്ന കമ്പനികളുടെ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ.
കമ്പനികളുടെ പേരില്‍ കേസുകള്‍ പരാമര്‍ശിക്കാന്‍ കോടതിയിലെത്തുന്ന അഭിഭാഷകരുടെ നടപടിയും രമണ ചോദ്യം ചെയ്തു.
കോടതി എപ്പോഴും സംവിധാനം കാര്യക്ഷമമാക്കുകയാണെന്നും എന്നാല്‍, ക്രിമിനല്‍ അപ്പീലുകളും മറ്റ് കേസുകളും തീര്‍പ്പുകല്‍പ്പിക്കാതെ ബാക്കി നില്‍ക്കുമ്പോള്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ ഇങ്ങനെ വന്ന് ഹരജികള്‍ പരാമര്‍ശിച്ചാല്‍ എന്തുചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.