national news
ഇന്ത്യയിലെ ഫേസ് ബുക്ക് മേധാവി അങ്കി ദാസിനെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Aug 18, 06:15 am
Tuesday, 18th August 2020, 11:45 am

ദല്‍ഹി: ഇന്ത്യയിലെ ഫേസ് ബുക്ക് മേധാവി അങ്കി ദാസിനെതിരെ കേസ്. റായ്പ്പൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. വര്‍ഗീയ-വിദ്വേഷ പ്രചരണങ്ങള്‍ക്ക് ഫേസ് ബുക്ക് വേദിയൊരുക്കി എന്ന് ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

ദല്‍ഹി കലാപത്തിലേക്കടക്കം നയിച്ച വര്‍ഗീയ-വിദ്വേഷ പരാമര്‍ശങ്ങള്‍ക്ക് ഫേസ് ബുക്ക് വേദിയാക്കി എന്ന് ചൂണ്ടിക്കാട്ടി റായ്പ്പൂര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകനായ അവേഷ് തിവാരി നല്‍കിയ പരാതിയിലാണ് കേസ്.

അതേസമയം അങ്കി ദാസിനെ വിളിച്ചു വരുത്താന്‍ ദല്‍ഹി നിയമസഭ സമിതി തീരുമാനിച്ചതായുള്ള വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട പരാതിയുയര്‍ന്നതിന് പിന്നാലെയാണ് വിളിച്ചു വരുത്തുന്നത്.

ഫേസ്ബുക്കിന്റെ ബി.ജെ.പി അനുകൂല നിലപാടുമായി ബന്ധപ്പെട്ട് വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ വിഷയം വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുകയാണ്. ബി.ജെ.പി നേതാവിനെതിരെ നടപടിയെടുക്കുന്നതിനെതിരെ പോളിസി ഹെഡ് അങ്കി ദാസ് ഉപദേശിച്ചതായി വാള്‍സ്ട്രീറ്റ് ജേണലില്‍ റിപ്പോര്‍ട്ട് വന്നിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
 

CONTENT HIGHLIGHTS: Chhattisgarh Police files FIR against Facebook’s Ankhi Das