ടി-20 ചരിത്രത്തിലെ രണ്ടാം സ്ഥാനം ചെന്നൈ കൊണ്ടുപോയി; തകർത്തെറിഞ്ഞത് ബെംഗളൂരുവിന്റെ റെക്കോഡ്
Cricket
ടി-20 ചരിത്രത്തിലെ രണ്ടാം സ്ഥാനം ചെന്നൈ കൊണ്ടുപോയി; തകർത്തെറിഞ്ഞത് ബെംഗളൂരുവിന്റെ റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 27th March 2024, 8:25 am

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെ 63 റണ്‍സിനാണ് നിലവിലെ ചാമ്പ്യന്മാര്‍ തകര്‍ത്തു വിട്ടത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സാണ് നേടിയത്.

ഈ മത്സരത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്. മെന്‍സ് ടി-20 ക്രിക്കറ്റില്‍ 29,000+ ബോളുകള്‍ നേരിടുന്ന രണ്ടാമത്തെ ടീമെന്ന നേട്ടമാണ് ചെന്നൈ സ്വന്തമാക്കിയത്. 28876 പന്തുകള്‍ നേരിട്ട റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ മറികടന്നു കൊണ്ടായിരുന്നു ചെന്നൈയുടെ മുന്നേറ്റം.

മെന്‍സ് ടി-20യില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിട്ട ടീം, പന്തുകളുടെ എണ്ണം

മുംബൈ ഇന്ത്യന്‍സ് – 31283

ചെന്നൈ സൂപ്പര്‍ കിങ്സ് -29002

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു-28876

കൊല്‍ക്കത്ത നൈറ്റ് റൈഡഴ്‌സ് -28689

പാകിസ്ഥാന്‍-26126

രാജസ്ഥാന്‍ റോയല്‍സ്-24360

ഇന്ത്യ-24039

അതേസമയം ചെന്നൈ നിരയില്‍ 23 പന്തില്‍ 51 റണ്‍സ് നേടി ശിവം ദൂബെ നിര്‍ണായകമായി. തുടക്കത്തില്‍ തന്നെ തകര്‍ത്തടിച്ച നായകന്‍ റിതുരാജ് ഗെയ്ഗ്വാദ്, രചിന്‍ രവീന്ദ്ര എന്നിവരും ചെന്നൈയെ കൂറ്റന്‍ ടോട്ടലിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഗെയ്ക്വാദ് 36 പന്തില്‍ 46 റണ്‍സും രവീന്ദ്ര 20 പന്തില്‍ 46 റണ്‍സും നേടി തകര്‍പ്പന്‍ പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ബാറ്റിങ് നിര 148 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. ദീപക് ചഹര്‍, മുസ്തഫിസുര്‍ റഹ്‌മാന്‍, തുഷാര്‍ ദേശ്പാണ്ടെ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി. 31 പന്തില്‍ 37 റണ്‍സ് നേടിയ സായി സുദര്‍ശന്‍ ആണ് ഗുജറാത്ത് നിരയിലെ ടോപ് സ്‌കോറര്‍.

അതേസമയം മാര്‍ച്ച് 31ന് ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. വിശാഖപട്ടണമാന് വേദി.

Content Highlight: Chennai Super Kings create a new record in T20