മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്; കുറ്റപത്രം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സുരേഷ് ഗോപി
national news
മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്; കുറ്റപത്രം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സുരേഷ് ഗോപി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th October 2024, 4:09 pm

കോഴിക്കോട്: മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി. ജാമ്യ നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജുഡീഷ്യറി മജിസ്‌ട്രേറ്റിന്റെ ഒന്നാം ക്ലാസ് മുമ്പാകെ സുരേഷ് ഗോപി ഹാജരായി.

കേസ് ജനുവരി 17 ണ് വീണ്ടും പരിഗണിക്കുന്നതാണ്. കഴിഞ്ഞ വർഷം ഒക്ടോബർ 27 ണ് എരഞ്ഞിപ്പാലത്തെ സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു സംഭവം. ലോക്സഭാ തെരഞ്ഞെടുപ്പ് ഉൾപ്പടെയുള്ള സംഭവങ്ങളിൽ അഭിപ്രായം തേടുന്നതിനിടെ സുരേഷ് ഗോപി അപമാനിച്ചെന്നായിരുന്നു മാധ്യമ പ്രവർത്തകയുടെ പരാതി.

updating…

Content Highlight: Charge sheet should be quashed in case of insulting journalist: Suresh Gopi