കേരള ഗവർണർക്ക് മാറ്റം; ആരിഫ് മുഹമ്മദ് ഖാൻ ഇനി ബീഹാർ ഗവർണർ
Kerala News
കേരള ഗവർണർക്ക് മാറ്റം; ആരിഫ് മുഹമ്മദ് ഖാൻ ഇനി ബീഹാർ ഗവർണർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th December 2024, 9:44 pm

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ബീഹാർ ഗവർണറായി നിയമിച്ചു. നിലവിലെ ബീഹാർ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ കേരള ഗവര്‍ണറായി ചുമതലയേല്‍ക്കും.

നേരത്തെ ഗോവ മന്ത്രി സഭയിലടക്കം അംഗമായിരുന്നു രാജേന്ദ്ര വിശ്വനാഥ് അർലേകർ. ബിഹാറിൽ നിന്നാണ് അർലേകർ കേരളത്തിലേക്ക് എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്.

ക്രിസ്ത്യൻ പശ്ചാത്തലമുളള ഗോവയിൽ നിന്നും കേരളത്തിലേക്കുളള രാജേന്ദ്ര വിശ്വനാഥ് വരവിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത് ക്രിസ്ത്യൻ വിഭാഗത്തെയാകാമെന്നാണ് വിലയിരുത്തൽ.

അടുത്ത വർഷം തിരഞ്ഞെടുപ്പിനെ നേരിടുന്ന ബിഹാറിലേക്കാണ് ആരിഫ് മുഹമ്മദ് ഖാന്റെ മാറ്റം. കഴിഞ്ഞ സെപ്റ്റംബർ 5 ന് ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണർ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയിരുന്നു.

അതേസമയം, സംസ്ഥാന സര്‍ക്കാരുമായി വിവിധ വിഷയങ്ങളില്‍ പോര് തുടരുന്നതിനിടെ അപ്രതീക്ഷിതമായിട്ടാണ് ആരിഫ് മുഹമ്മദ് ഖാനെ സംസ്ഥാനത്തെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്. യൂണിവേഴ്‌സിറ്റി നിയമനങ്ങളില്‍ ഉള്‍പ്പെടെ സംസ്ഥാനവുമായി നിയമപോരാട്ടത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു.

കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തിരുന്നില്ല. ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയെ മണിപ്പൂരിന്റെ ഗവര്‍ണറായി നിയമിച്ചും ഉത്തരവ് ഇറങ്ങിയിട്ടുണ്ട്

updating…

Content Highlight: Change to Kerala Governor; Arif Muhammad Khan is now the Governor of Bihar