Entertainment
ചന്ദ്രമുഖി രണ്ടാം ഭാഗത്തിൽ രാഘവ ലോറൻസും; ചിത്രീകരണം പൂർത്തിയായി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jun 22, 04:15 am
Thursday, 22nd June 2023, 9:45 am

മണിച്ചിത്രത്താഴിന്റെ റീമേക്കായ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗം ചിത്രീകരണം പൂർത്തിയായി. ചിത്രത്തിൽ ബോളിവുഡ് താരം കങ്കണയോടൊപ്പം പ്രധാന വേഷത്തിൽ രാഘവ ലോറൻസുമുണ്ട്.

പി.വാസു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വടിവേലു, രാധിക ശരത്കുമാർ, ലക്ഷ്മി മേനോൻ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എം.എം കീരവാണിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

മലയാള സിനിമയുടെ എവർഗ്രീൻ സൈക്കോളജിക്കൽ ത്രില്ലർ സിനിമയായ മണിച്ചിത്രത്താഴ് പല ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ തമിഴ്, ഹിന്ദി, ബംഗാളി ഭാഷകളിലെ റീമേക്കുകളും ശ്രദ്ധ നേടി. 2005 ൽ പുറത്തിറങ്ങിയ തമിഴ് റീമേക്കായ ചന്ദ്രമുഖിയിൽ രജനീകാന്ത്, ജ്യോതിക, പ്രഭു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നയൻതാര, വടിവേലു, നാസർ, വിനീത്, വിജയകുമാർ, മനോബാല തുടങ്ങിയ വൻ താര നിരയും ചിത്രത്തിൽ ഉണ്ടായിരുന്നു.

നിരവധി പുരസ്‌കാരങ്ങൾക്ക് പുറമെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡും
മികച്ച നടിക്കുള്ള (ശോഭന) കേരള സംസ്ഥാന അവാർഡുമാണ് മണിച്ചിത്രത്താഴ് സ്വന്തമാക്കിയത്.

Content Highlights: Chandramukhi 2 Raghava Lawrence role