Advertisement
Kerala News
കല്യാണത്തെക്കുറിച്ചുള്ള ചോദ്യം വേണ്ട, ഇങ്ങനെയുള്ളവരെ പാപ്പരാസി എന്നാണ് വിളിക്കാറ്; റിപ്പോര്‍ട്ടര്‍ എഡിറ്റോറിയല്‍ ടീമിനോട് ചാണ്ടി ഉമ്മന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Sep 21, 03:55 pm
Thursday, 21st September 2023, 9:25 pm

കൊച്ചി: കല്യാണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടര്‍ ടി.വിയിലെ എഡിറ്റോറിയല്‍ ടീമിന്റെ ചോദ്യങ്ങളോട് പ്രതികരിക്കാതെ ചാണ്ടി ഉമ്മന്‍ എം.എല്‍.എ. ഇതുമായി ബന്ധപ്പെട്ട ചോദ്യം വേണ്ട എന്നാണ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എ പ്രതികരിച്ചത്. സ്മൃതി പരുത്തിക്കാട്, അരുണ്‍ കുമാര്‍, ഉണ്ണി ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ അഭിമുഖം നടത്തിയിരുന്നത്.

ചാണ്ടി ഞാനൊരു പേര്‍സണല്‍ കാര്യം ചോദിക്കട്ടെ, ഒരു കല്യാണമൊക്കെ വേണ്ടേ? എന്ന് സ്മൃതി പരുത്തിക്കാടാണ് ആദ്യം ഇതുമായി ബന്ധപ്പെട്ട ചോദ്യം തുടങ്ങിവെക്കുന്നത്.

‘ഞാന്‍ തിരിച്ചു നിങ്ങളോട് വല്ലതും ചോദിച്ചാ നിങ്ങള് ബുദ്ധിമുട്ടും, എന്തായാലും വിദേശത്തൊക്കെ ഇതിനെ ഒരു പേര് വിളിക്കും.. പാപ്പരാസി,’ എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ഈ സമയം സ്മൃതിയും അരുണ്‍കുമാറും അതൊരു അടച്ചാക്ഷേപിക്കല്‍ ആയി പോയി, ഒരു സൗഹൃദത്തിന്റെ പേരില്‍ ചോദിച്ചതാ ചാണ്ടി താങ്കള്‍ തെറ്റിദ്ധരിക്കരുത് എന്നാണ് മറുപടി പറയുന്നത്.

മുമ്പും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പേഴ്‌സണല്‍ കാര്യങ്ങളെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ചാണ്ടി ഉമ്മന്‍ മറുപടി നല്‍കിയിരുന്നു.

Content Highlight: Chandy Oommen MLA did not respond to questions from Reporter TV’s editorial team about the wedding