national news
2017 ലെ 180 ബി.ജെ.പിക്ക് സ്വപ്‌നം കാണാന്‍പോലും പറ്റില്ല; ദല്‍ഹിയില്‍ പാര്‍ട്ടിക്ക് വരാനിരിക്കുന്നത് വെല്ലുവിളികളുടെ ദിവസങ്ങളെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jun 29, 07:23 am
Tuesday, 29th June 2021, 12:53 pm

ന്യൂദല്‍ഹി: ദല്‍ഹിയില്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് സര്‍വേ റിപ്പോര്‍ട്ടുകള്‍.

വെറും നാല്‍പ്പത് സീറ്റുകള്‍ മാത്രമേ ബി.ജെ.പിക്ക് വിജയിക്കാന്‍ പറ്റുള്ളൂവെന്നാണ് സര്‍വേ റിപ്പോട്ടുകള്‍ നല്‍കുന്ന സൂചന. 2017 ല്‍ 180 വാര്‍ഡുകളിലാണ് ബി.ജെ.പി വിജയിച്ചത്. ഇത്തവണ അത്തരത്തില്‍ ഒരു വിജയം ഉണ്ടാവില്ലെന്നാണ് പാര്‍ട്ടിക്കകത്തുനിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം, മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന്റെ പേരില്‍ ദല്‍ഹി ബി.ജെ.പിയില്‍ അഭിപ്രായഭിന്നത രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.

തെരഞ്ഞെടുപ്പിന് വേണ്ടി പാര്‍ട്ടി ഒരു തരത്തിലുള്ള തയ്യാറെടുപ്പും നടത്തുന്നില്ലെന്നാണ് ഒരു വിഭാഗം മുതിര്‍ന്ന നേതാക്കളുടെ പരാതി.

ബി.ജെ.പിയിലെ പല നേതാക്കള്‍ക്കും ആം ആദ്മിയുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് മുതിര്‍ന്ന ബി.ജെ.പി. നേതാക്കള്‍ നേതൃത്വത്തോട് പരാതി പറഞ്ഞിട്ടുണ്ട്.

കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ 70 ഓളം സഹപ്രവര്‍ത്തകര്‍ പാര്‍ട്ടി മാറാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും തങ്ങളുടെ മുഖ്യ എതിരാളികളായ ആം ആദ്മി പാര്‍ട്ടിയുമായി പല നേതാക്കള്‍ക്കും ബന്ധമുണ്ടെന്നും ദല്‍ഹിയിലെ മുതിര്‍ന്ന ബി.ജെ.പി. നേതാക്കളും മുന്‍ ഭാരവാഹികളും അഭിപ്രായപ്പെട്ടിട്ടുണ്ട്.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights:  Challenges of BJP In Election