സീ യു സൂണ്‍ ആലോചിച്ചിരുന്നത് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യാനുള്ള 30 മിനിറ്റ് വീഡിയോയി, അതിനും കൊള്ളില്ലെങ്കില്‍ ഞങ്ങള്‍ക്ക് തന്നെ വീട്ടിലിരുന്ന് കാണാമെന്ന് കരുതി : മഹേഷ് നാരായണന്‍
ലോക്ക്ഡൗണില്‍ നിശ്ചലമായ മലയാള സിനിമാലോകത്തിന് പുതിയ സിനിമാചിത്രീകരണ സാധ്യതകളിലേക്കുള്ള വഴി തുറന്ന ചിത്രമായിരുന്നു സീ യു സൂണ്‍. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത ചിത്രം സിനിമാപ്രേമികള്‍ ഏറ്റെടുത്തതോടൊപ്പം നിരൂപകശ്രദ്ധയും നേടി. ആമസോണ്‍ പ്രൈമില്‍ സെപ്തംബര്‍ 1നാണ് ചിത്രമെത്തിയത്.
മലയാളത്തില്‍ സമീപകാലത്തിറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നെന്ന് അഭിപ്രായമുയര്‍ന്ന സീ യു സൂണ്‍ സിനിമായായിട്ടല്ല ആദ്യം ആലോചിച്ചിരുന്നതെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മഹേഷിന്റെ വെളിപ്പെടുത്തല്‍
‘കയ്യിലുണ്ടായിരുന്ന കഥ വെച്ച് ആലോചന തുടങ്ങിയ സമയത്ത് 30 മിനിറ്റുള്ള വീഡിയോയില്‍ യൂട്യൂബില്‍ ഇറക്കാം എന്നായിരുന്നു കരുതിയിരുന്നത്. കൈയ്യിലുണ്ടായിരുന്ന കഥ വെച്ച് ആലോചന തുടങ്ങി. തിരക്കഥ എഴുതിക്കഴിഞ്ഞപ്പോള്‍ പരമാവധി 30 മിനിറ്റിനുള്ള വകയേ ഉള്ളു. യുട്യൂബില്‍ അപ് ലോഡ് ചെയ്യാമെന്ന് തീരുമാനിച്ചു.’ മനോരമക്ക് വേണ്ടി ഉണ്ണി കെ. വാര്യര്‍ മഹേഷ് നാരായണനുമായി നടത്തിയ അഭിമുഖത്തില്‍ പറയുന്നു. പിന്നീട് സിനിമ എഡിറ്റ് ചെയ്തുവന്നപ്പോള്‍ ഒരു മണിക്കൂറും 38 മിനിറ്റും ഉണ്ടായിരുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒ.ടി.ടി റിലീസ് എന്ന ഒരു ഐഡിയ പോലും ആദ്യമുണ്ടായിരുന്നില്ലെന്നും യൂട്യൂബില്‍ റിലീസ് ചെയ്യാനുള്ള ക്വാളിറ്റി പോലുമില്ലെങ്കില്‍ നമുക്ക് വീട്ടില്‍ ഇരുന്ന് കാണാവുന്ന പരീക്ഷണമായി കണ്ടാല്‍ മതിയെന്നും ഫഹദ് പറഞ്ഞതായി മാതൃഭൂമി വാരാന്ത്യപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ മഹേഷ് നാരായണന്‍
സീ യു സൂണിനെക്കുറിച്ച് ആരാധകര്‍ ഉയര്‍ത്തിയ നിരവധി സംശയങ്ങള്‍ക്കും മഹേഷ് നാരായണന്റെ മറുപടി നല്‍കി. സീ യു സൂണ്‍ നടക്കുന്ന കാലഘട്ടം 2019 ആണെങ്കിലും ചിത്രീകരണം പൂര്‍ണമായും നടന്നത് കൊവിഡ് കാലത്ത് ആയിരുന്നു. ഈ അവസ്ഥയില്‍ ദുബായ് എയര്‍പോര്‍ട്ടില്‍ റോഷന്‍ എങ്ങിനെ എത്തിയെന്ന് ആരാധകര്‍ സംശയമുന്നിയിച്ചിരുന്നു.
ചിത്രത്തില്‍ കണ്ട ദുബായ് എയര്‍പോര്‍ട്ടും മെട്രോയുടെയും ദൃശ്യങ്ങള്‍ ദുബായിലുള്ള മഹേഷ് നാരായണന്റെ അസിസ്റ്റന്റ് ഫോണില്‍ ചിത്രീകരിച്ച് അയക്കുകയായിരുന്നു. പിന്നീട് റോഷന്‍ ഉള്‍പ്പെടുന്ന എയര്‍പോര്‍ട്ടിന് അകത്തുള്ള ദൃശ്യങ്ങള്‍ കൊച്ചിയിലെ ഹയാത്ത് ഹോട്ടലിലും കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലുമായി ചിത്രീകരിച്ച് എടുക്കുകയായിരുന്നുവെന്നും മഹേഷ് നാരായണന്‍ പറഞ്ഞു.
14 ദിവസം കൊണ്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. ഫഹദ് താമസിക്കുന്ന അപാര്‍ട്മെന്റില്‍ 5 ഫ്ളാറ്റ് വാടകയ്ക്ക് എടുത്ത് ആയിരുന്നു താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും താമസിപ്പിച്ചതെന്നും മഹേഷ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക