ഇതുവഴി തിരഞ്ഞെടുപ്പുകള്‍ കേവലം ഒരു വിനോദം മാത്രമാകുന്നു, ആരു ജയിച്ചാലും തോറ്റാലും തങ്ങളെ അതു ബാധിക്കാത്ത അവസ്ഥ. ഇതിനെ മറികടന്ന് ജനങ്ങളില്‍ ലക്ഷ്യബോധം സൃഷ്ടിക്കാനും ഇവര്‍ ഞങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുക എന്ന തോന്നല്‍ ഉണ്ടാക്കാനും കഴിഞ്ഞതാണ് എ.എ.പിയുടെ വിജയം. കുറഞ്ഞ കാലത്തിനിടക്കുന്നതന്നെ കേരളത്തില്‍ നടക്കുന്ന നിരവധി ജനകീയ സമരങ്ങളില്‍ പങ്കെടുക്കാനും അവയെ പിന്തുണയ്ക്കാനും എ.എ.പി തയ്യാറായിയെന്ന വസ്തുത ശ്രദ്ധേയമാണ്.
എസ്സേയ്‌സ് /സി.ആര്‍ നീലകണ്ഠന്‍
[]കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍, നിരവധി വിഷയങ്ങളിലായി ഒട്ടനവധി ജനകീയ സമരങ്ങള്‍ നടന്നുകൊണ്ടിക്കുന്നു. ഇത്തരം സമരങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മുന്നില്‍ ചില അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അവതരിപ്പിക്കാനാണ് ഈ കുറിപ്പ് വഴി ശ്രമിക്കുന്നത്.
പ്രകൃതിക്കും മനുഷ്യനും നിയമങ്ങള്‍ക്കും വിരുദ്ധമായി അനിയന്ത്രിതമായ രീതിയില്‍ നടക്കുന്ന പ്രകൃതി വിഭവക്കൊള്ളയും കയ്യേറ്റങ്ങളും വികസനമെന്ന പേരില്‍ നടക്കുന്ന കുടിയൊഴിക്കലുകളും മലിനീകരണങ്ങളും മറ്റും കൊണ്ട് പൊറുതി മുട്ടിയവരാണ് ഇത്തരം സമരങ്ങൡ ഏര്‍പ്പെട്ടിരിക്കുന്നത്.
ഇതില്‍ പങ്കെടുക്കുന്ന വലിയൊരു വിഭാഗവും മുമ്പ് ഒരു തരം സാമൂഹ്യപ്രവര്‍ത്തനങ്ങൡും ഏര്‍പ്പെടാത്തവരുമായിരിക്കും ഇവരില്‍ നല്ലൊരു പങ്കും കക്ഷി രാഷ്ട്രീയത്തില്‍ സ്വന്തം നിലപാടുകള്‍ സ്വരൂപിച്ചവരുമായിരിക്കും. എന്നാല്‍ നാട്ടിലൊട്ടുക്ക് നേരിടുന്ന ഒരു പ്രശ്‌നത്തെ കക്ഷി രാഷ്ട്രീയത്തിനതീതമായി ഒന്നിച്ചുനിന്ന് എതിര്‍ക്കുന്നവരായിക്കും ഇവര്‍. അങ്ങനെ രൂപപ്പെടുന്നതാണിവരുടെ സമരസംഘടനകള്‍.
ഇന്നത്തെ ജനാധിപത്യ വ്യവസ്ഥയില്‍ നയപരമായ തീരുമാനങ്ങളെടുത്തു നടപ്പിലാക്കുന്നത് രാഷ്ട്രീയ കക്ഷികളുടെ സര്‍ക്കാരുകളാണ്. എന്നാല്‍ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഭരണത്തിലെത്തിയവര്‍ക്കെല്ലാം ജനകീയ സമരങ്ങളോട് ഏതാണ്ടതേ നിലപാടാണുള്ളത് എന്ന സത്യം ഇന്ന് ഒട്ടുമിക്ക സംഘടനകളും തിരിച്ചറിയുന്നുണ്ട്.
അത് ജനങ്ങള്‍ക്കെതിരായ നിലപാടുകളെയാണ് സമരങ്ങളില്‍ ഉന്നയിക്കപ്പെടുന്ന പ്രാധാന വിഷയങ്ങളെ അവര്‍ അവഗണിക്കുകയാണ്. പാറ, മണല്‍, മണ്ണ്, കളിമണ്ണ്, ധാതുക്കള്‍, ജലം, മുതലായവയുടെ ചൂഷണമായാലും
നഗരമാലിന്യങ്ങള്‍, ആശുപത്രി മുതല്‍ ആരാധനാലയം വരെയുള്ളവയുടെ മാലിന്യങ്ങള്‍, വ്യാവസായിക മാലിന്യങ്ങള്‍ മുതലായവ കൊണ്ടുണ്ടാക്കപ്പെടുന്ന മലിനീകരണമായാലും വന്‍തോതില്‍ അഴിമതി നടത്തുന്നതും കുടിയൊഴിക്കല്‍ നടത്തുന്നതുമായ അതിവേഗ റെയില്‍പ്പാത, ദേശീയ പാതയുടെ സ്വകാര്യവല്‍ക്കരണം (ബി.ഒ.ടി) തുടങ്ങിയ പദ്ധതികളായാലും ജലത്തിന്റേയും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയുടെ സ്വകാര്യവല്‍ക്കരണമായാലും ആറന്മുളയും കൂടംകുളവും പോലുള്ള വിനാശപദ്ധതികളായാലും മുഖ്യധാരാ കക്ഷികള്‍ പരസ്പര സഹായസംഘങ്ങളായാണ് പ്രവര്‍ത്തിക്കുന്നത്.
എങ്കിലും കക്ഷി- മുന്നണി താത്പര്യങ്ങളെ അവഗണിച്ചുകൊണ്ടും വിലക്കുകളെ വെല്ലുവിളിച്ചുകൊണ്ടും ചില വിഷയങ്ങളിലെങ്കിലും മുഖ്യധാരാ കക്ഷികളിലെ ചില നേതാക്കളും ചില ചെറുകക്ഷികള്‍ തന്നെയും സമരങ്ങളെ സഹായിക്കാനെത്തുന്നുണ്ടെന്നതിനാല്‍ പല സമരസംഘടനകള്‍ക്കും ഇവരോട് താത്പര്യമുണ്ട്.
സമരത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യങ്ങളും അവസ്ഥയും പൊതു സമൂഹത്തിലും മാധ്യമങ്ങളും മുഖ്യധാരാ രാഷ്ട്രീയകക്ഷികളിലും കൊണ്ടുവരുന്നതില്‍ ഇവരുടെ ഇടപെടലുകള്‍ സഹായകമാണുതാനും.
ആറന്മുള, ഹൈസ്പീഡ് കോറിഡോര്‍, നെല്ലിയാമ്പതി, ഗാഡ്ഗില്‍ തുടങ്ങിയ പല വിഷയങ്ങൡലും നമുക്കിത് മനസിലാകുന്നുമുണ്ട്. മുമ്പ് നടന്ന പല തെരഞ്ഞെടുപ്പുകളിലും കക്ഷി മുന്നണി ബന്ധങ്ങള്‍ക്കപ്പുറം ഇത്തരം സ്ഥാനാര്‍ത്ഥികളെ പിന്തുണക്കാന്‍ സമരസംഘടനകള്‍ തയ്യാറായിട്ടുമുണ്ട്.
” ഒറ്റപ്പെട്ട” സ്ഥാനാര്‍ത്ഥികളെ പരസ്യമായി പിന്തുണച്ചിട്ടുമുണ്ട്. എന്നാല്‍ ഈ ചെറിയ വിഭാഗങ്ങളുടെ ഇടപെടലുകള്‍ വഴി സര്‍ക്കാരിന്റേയോ സ്വന്തം പാര്‍ട്ടിയുടെ തന്നേയോ നിലപാടുകളെ സ്വാധീനിക്കാന്‍ ഇവര്‍ക്കായിട്ടില്ലെന്നതാണ് സത്യം.
ഇത്തരമൊരു സാഹചര്യത്തിലാണ് സമരസംഘടനകള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ഏതു രീതിയില്‍ ബന്ധപ്പെടണമെന്ന ചര്‍ച്ചകള്‍ ഉയര്‍ന്ന് വരുന്നത്. നിലവിലുള്ള ” ഉറച്ച ” മുന്നണി കക്ഷി ബന്ധങ്ങളെ തകിടംമറിച്ചുകൊണ്ട് ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി (എ.എ.പി) നേടിയ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ഈ ചിന്തകള്‍ ഏറെ പ്രസക്തമാകുന്നു.
അടുത്ത പേജില്‍ തുടരുന്നു
ജന്മനാ തന്നെ വികേന്ദ്രീകൃത സംഘടനാരീതി പിന്തുടരുന്ന എ.എ.പിക്ക് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഇതുപോലെ ആറന്മുള വിമാനത്താവളം, അതിവേഗ റെയില്‍പാത, ദേശീയപാതയിലെ ടോള്‍ക്കൊള്ള, കാതിക്കുടത്തേയും മറ്റു നദീ മലിനീകരണം മുതലയവയിലെല്ലാം ഇവര്‍ കൃത്യമായും ജനപക്ഷ നിലപാടെടുക്കുന്നു.
ഏതാണ്ട് പരമ്പരാഗതമായിത്തന്നെ ഏതെങ്കിലും കക്ഷിക്കോ മുന്നണിക്കോ വോട്ട് ചെയ്തു ” ശീലിച്ച” വരാണ് ബഹുഭൂരിപക്ഷം കേരളീയരും. തങ്ങള്‍ ശക്തമായ സമരം നടത്തുന്ന, സ്വന്തം നിലനില്‍പ്പ് വെല്ലുവിളിക്കുന്ന അവസരങ്ങളില്‍ പോലും ആ സമരത്തോട് അനുഭാവം പുലര്‍ത്താത്ത രണ്ടു മുന്നണികളിലൊന്നിനെ ” വിശ്വാസ”ത്തിന്റെ അടിസ്ഥാനത്തില്‍ യാന്ത്രികമായി പിന്തുണക്കുകയാണിവര്‍ ഇന്ന് ചെയ്യുന്നത്.
ഇതുവഴി തിരഞ്ഞെടുപ്പുകള്‍ ഇവര്‍ക്ക് കേവലം ഒരു വിനോദം മാത്രമാകുന്നു, ആരു ജയിച്ചാലും തോറ്റാലും തങ്ങളെ അതു ബാധിക്കാത്ത അവസ്ഥ. ഇതിനെ മറികടന്ന് ജനങ്ങളില്‍ ലക്ഷ്യബോധം സൃഷ്ടിക്കാനും ഇവര്‍ ഞങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുക എന്ന തോന്നല്‍ ഉണ്ടാക്കാനും കഴിഞ്ഞതാണ് എ.എ.പിയുടെ വിജയം.
സമരരംഗത്തുനില്‍ക്കുന്നവര്‍ക്കും നേതാക്കള്‍ക്കും കക്ഷി രാഷ്ട്രീയത്തില്‍ വ്യക്തമായ താത്പര്യമുള്ള സാഹചര്യങ്ങളില്‍ ‘ സംഘടനാപരമായി ‘ ഒരു ബന്ധം അസാധ്യമാകുന്നു.
എല്ലാ കക്ഷികളും അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്നുവെന്നും ഇത്രയേറെ അഴിമതികള്‍ നടന്നിട്ടും ഒരു ഉന്നത നേതാവുപോലും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും അവരെ കണ്ടെത്തി ശിക്ഷിക്കാനുള്ള നിയമ സംവിധാനം ഉണ്ടാക്കുന്നതില്‍ എല്ലാ കക്ഷികളും വിമുഖരാണെന്നും അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ ജനങ്ങളെ ഇവര്‍ ബോധ്യപ്പെടുത്തി.
കുറഞ്ഞ കാലത്തിനിടക്കുന്നതന്നെ കേരളത്തില്‍ നടക്കുന്ന നിരവധി ജനകീയ സമരങ്ങളില്‍ പങ്കെടുക്കാനും അവയെ പിന്തുണയ്ക്കാനും എ.എ.പി തയ്യാറായിയെന്ന വസ്തുത ശ്രദ്ധേയമാണ്.
അധികാരവികേന്ദ്രീകരണത്തെപ്പറ്റി ഗീര്‍വാണമടിക്കുന്ന ഭരണപ്രതിപക്ഷ കക്ഷികളൊന്നും തന്നെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്യണമെന്ന നിലപാടെടുത്തില്ലെന്നോര്‍ക്കുക.
ജന്മനാ തന്നെ വികേന്ദ്രീകൃത സംഘടനാരീതി പിന്തുടരുന്ന എ.എ.പിക്ക് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഇതുപോലെ ആറന്മുള വിമാനത്താവളം, അതിവേഗ റെയില്‍പാത, ദേശീയപാതയിലെ ടോള്‍ക്കൊള്ള, കാതിക്കുടത്തേയും മറ്റു നദീ മലിനീകരണം മുതലയവയിലെല്ലാം ഇവര്‍ കൃത്യമായും ജനപക്ഷ നിലപാടെടുക്കുന്നു.
ഇത്തരമൊരു സാഹചര്യത്തിലാണ് വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ സമരരംഗത്ത് നില്‍ക്കുന്നവര്‍ ഏത് നിലപാട് സ്വീകരിക്കണമെന്ന ചര്‍ച്ച പ്രസക്തമാകുന്നത്. പ്രത്യേകിച്ചും ഇത്തരം സമരങ്ങളുമായി ജൈവമായി ബന്ധപ്പെടുകയും അവയെ സഹായിക്കുകയും ചെയ്യുന്ന പ്രൊഫ. സാറാ ജോസഫ് എ.എ.പിയില്‍ അംഗത്വമെടുക്കുകകൂടി ചെയ്തതോടെ ഈ ചര്‍ച്ച അനിവാര്യമാണെന്ന് നിരവധി സുഹൃത്തുക്കള്‍ക്കു തോന്നയിതിനാലാണ് എഴുതുന്നത്.
ഇത്തരം ബന്ധങ്ങളെ സ്വാധീനിക്കാവുന്ന ( ഒരു പരിധി വരെ നിര്‍ണയിക്കാവുന്ന ) നിരവധി ഘടകങ്ങളുണ്ട്. അതുപോലെ ഏതുതരത്തിലുള്ള ഇടപെടലാണ് വേണ്ടതെന്നതു സംബന്ധിച്ചും വ്യത്യസ്ത നിലപാടുകള്‍ ഉണ്ടാകും.
ഒരു രാഷ്ട്രീയ കക്ഷി ഒരു തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയം നേടുമ്പോള്‍ അതിലേക്ക് ഓടിയടക്കുന്ന അധികാര രാഷ്ട്രീയത്തിന്റെ സമീപനം ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. സമരസംഘടനകള്‍ക്കത് സ്വീകാര്യവുമാകില്ല. (വ്യക്തികള്‍ക്കാകാം).
സമരങ്ങളുടെ വ്യാപനത്തിലും ലക്ഷ്യങ്ങളും നേതൃത്വങ്ങളിലും ഏറെ വൈവിധ്യങ്ങളും (ചില) വൈരുദ്ധ്യങ്ങളുമുണ്ടാകും. അതിനനുസരിച്ച് നിലപാടുകള്‍ മാറാം.
തന്നെയുമല്ല എ.എ.പി തന്നെ അവരുടെ ഇപ്പോഴത്തെ നിലപാട് ഇതുപോലെ തന്നെ തുടരുമെന്നും ആര്‍ക്കും ഉറപ്പിക്കാനാവില്ല. ഇതില്‍ നിന്നവര്‍ അകന്നാല്‍ വിയോജിക്കാന്‍ നമുക്ക് അവകാശമുണ്ടായിരിക്കും. ” പാര്‍ട്ടി അച്ചടക്കം ” അതിന് തടസമായിക്കൂടാ.
സമരരംഗത്തുനില്‍ക്കുന്നവര്‍ക്കും നേതാക്കള്‍ക്കും കക്ഷി രാഷ്ട്രീയത്തില്‍ വ്യക്തമായ താത്പര്യമുള്ള സാഹചര്യങ്ങളില്‍ ” സംഘടനാപരമായി ” ഒരു ബന്ധം അസാധ്യമാകുന്നു.
അടുത്ത പേജില്‍ തുടരുന്നു
കേരളത്തിന്റെ അവസ്ഥയില്‍ എ.എ.പി എല്ലാ സീറ്റുകളിലും മത്സരിക്കാനുള്ള സാധ്യതകളില്ലെന്ന് തന്നെ പറയാം. ഈ സാഹചര്യത്തില്‍ സമര സംഘടനകളുടെ പ്രതിനിധികളോ അവര്‍ക്ക് കൂടി സ്വീകര്യരായ പൊതു സ്വതന്ത്രസ്ഥാനാര്‍ത്ഥികളോ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ഇവിടെ വ്യക്തികള്‍ എന്ന നിലയില്‍ സ്വന്തം നിലപാടെടുക്കാം. ഇത്തരം സംഘടനാ നേതാക്കള്‍ക്ക് ഈ ചര്‍ച്ചകളില്‍ വലിയ പ്രസക്തിയുണ്ടാകില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുഖ്യധാരാകക്ഷികളുടെ സ്ഥാനാര്‍ത്ഥികളില്‍ ചിലരെ പിന്തുണക്കാന്‍ താത്പര്യമുള്ള സമരസംഘടനകളുണ്ടാകാം.
അവര്‍ക്കും ആ പാത പിന്തുടരാം. തന്നെയുമല്ല എ.എ.പി നിരത്തുന്ന( പിന്താങ്ങുന്ന ) സ്ഥാനാര്‍ത്ഥികള്‍ സമരസംഘടനകള്‍ക്ക് സ്വീകാര്യരല്ലെന്ന അവസ്ഥയുമുണ്ടാകാം. ചുരുക്കത്തില്‍ ഇത്തരം വിഷയങ്ങള്‍ ഓരോ സമരസമിതികളും വിശദമായി ചര്‍ച്ച ചെയ്ത് സ്വന്തം നിപാടുകള്‍ സ്വരൂപിക്കട്ടെ. ഏതു സാഹചര്യത്തില്‍ കക്ഷിരാഷ്ട്രീയത്തിന്റെ പേരില്‍ സമരമുന്നണികളില്‍ ഭിന്നിപ്പുണ്ടാകരുത് എന്നതു പ്രധാനമാണ്.
നിരവധി പ്രദേശങ്ങളില്‍ വ്യാപിക്കുന്ന സമരസംഘടനകള്‍ക്ക് ചിലപ്പോള്‍ പ്രാദേശികമായി ഇത്തരം തീരുമാനങ്ങളെടുക്കേണ്ടി വരാം. സംസ്ഥാന തലത്തില്‍ പല ജില്ലകളിലും വ്യത്യസ്ത സാഹചര്യങ്ങളാകും നിലനില്‍ക്കുന്നത്.
ജനകീയ സമരങ്ങളെ തുറന്നു സഹായിക്കുന്നവരും മുഖ്യധാരയില്‍ പെടാത്തവരുമായ നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ നിലവിലുണ്ട്.
എന്നാല്‍ മേല്‍പ്പറഞ്ഞ രീതിയില്‍ എ.എ.പിയുമായി വ്യക്തിപരമായോ സംഘടനാപരമായോ സഹകരിക്കാന്‍ തയ്യാറാകുന്നവര്‍ക്കുവേണ്ടിയാവണം നാം ചര്‍ച്ചകള്‍ തുടരേണ്ടത്. കക്ഷിരാഷ്ട്രീയത്തിലിടപെടാനുള്ള ഒരു അസുലഭ സന്ദര്‍ഭമാണ് എ.എ.പി എന്നത് അംഗീകരിക്കലാണ് ഒന്നാം ഘട്ടം.
ഇവിടേയും ഒന്നിലേറെ സാധ്യതകളുണ്ടെന്നു കരുതുന്നു. പാര്‍ട്ടിയില്‍ നേരിട്ട് വ്യക്തിഗത അംഗത്വമെടുക്കുവാന്‍ തയ്യാറാകുന്നവര്‍ ഒന്നാമത്തെ സാധ്യതയാണ്. ഓരോ സംഘടനയും അവയുടെ പ്രാദേശിക ഘടകങ്ങളും എ.എ.പിയുടെ പ്രാദേശിക ഘടകങ്ങളുമായി സംസാരിച്ച് ചില നിലപാടുകളെടുക്കുകയാണ് മറ്റൊരു സാധ്യത. ഇതിനും കാര്യമായ ആലോചനകള്‍ ആവശ്യമില്ല. പ്രാദേശിക ചര്‍ച്ചകള്‍ മാത്രം മതി.
എന്നാല്‍ ഈ പ്രാദേശിക വ്യക്തിഗത സഹകരണങ്ങള്‍ക്കപ്പുറം സംസ്ഥാന തലത്തില്‍ ഉണ്ടാകുന്ന ഒരു ഏകോപനത്തിലൂടെ ഇത്തരം ഇടപെടലുകള്‍ സംബന്ധിച്ച ചില ചര്‍ച്ചകള്‍ നടത്തുകയെന്നതാണ് ഈ കുറിപ്പിന്റെ പ്രധാന ലക്ഷ്യം.
പല സമരങ്ങൡും സംസ്ഥാന തല കൂട്ടായമകള്‍ നിലനില്‍ക്കുന്നുണ്ട്. വ്യത്യസ്ത പ്രദേശങ്ങളിലെ വ്യത്യസ്ത വ്യക്തികളും ഗ്രൂപ്പുകളുമെന്നതിനപ്പുറം സംസ്ഥാന തലത്തില്‍ ഏകോപിപ്പിക്കപ്പെടുന്ന ഒരു സംവിധാനവുമായി ഇടപെടുകയെന്നത് എ.എ.പിക്കും പ്രയോജനകരമാകും. ഇതിന് വളരെ വിശാലമായതും തുറന്നതും ആഴത്തിലുള്ളതുമായ ചര്‍ച്ചകള്‍ അനിവാര്യമാണ്.
ഇതിലൂടെ ഉരുത്തിരിയാവുന്ന ചില സാഹചര്യങ്ങളാണ് ഇവിടെ ചര്‍ച്ചക്കായി അവതരിപ്പിക്കപ്പെടുന്നത്. തിരഞ്ഞെടുപ്പ് ഒരു മത്സരവേദികൂടിയാണ്. പരമാവധി നേട്ടം ഇത്തരം സഖ്യങ്ങള്‍ക്കുണ്ടാകും വിധത്തിലുള്ള ഇടപെടലുകള്‍ നടത്താനാണ് ശ്രമിക്കേണ്ടത്.
കേരളത്തിന്റെ അവസ്ഥയില്‍ എ.എ.പി എല്ലാ സീറ്റുകളിലും മത്സരിക്കാനുള്ള സാധ്യതകളില്ലെന്ന് തന്നെ പറയാം. ഈ സാഹചര്യത്തില്‍ സമര സംഘടനകളുടെ പ്രതിനിധികളോ അവര്‍ക്ക് കൂടി സ്വീകര്യരായ പൊതു സ്വതന്ത്രസ്ഥാനാര്‍ത്ഥികളോ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
അവര്‍ക്ക് എ.എ.പിയുടെ പിന്തുണ ലഭ്യമാക്കാനായാല്‍ അതു നേട്ടമാകും. ഇതെല്ലാം വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ തീരുമാനിക്കാനാകൂ. ഇതിനായി സംസ്ഥാന തലത്തില്‍ ഒരു വേദി രൂപീകരിക്കപ്പെടേണ്ടതുണ്ട്.
മറ്റൊരു പ്രസക്ത വിഷയം കൂടി ചര്‍ച്ച ചെയ്യപ്പെടേണ്ടതായുണ്ട്. ജനകീയ സമരങ്ങളെ തുറന്നു സഹായിക്കുന്നവരും മുഖ്യധാരയില്‍ പെടാത്തവരുമായ നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ നിലവിലുണ്ട്.
വളരെ വ്യത്യസ്തമായ പ്രത്യയശാസ്ത്രാടിത്തറകളാണവര്‍ക്കുള്ളത് എന്നും കാണാം. ഒരു സമരമുഖത്തുമാത്രം അവര്‍ ഒന്നിച്ചവരാണ്. ഇത്തരമൊരു വേദിയില്‍ ഈ കക്ഷികളുടെ പങ്കെന്തായിരിക്കുമെന്നത് ഒരു പ്രധാനവിഷയമാകും.
മറ്റൊരു രാഷ്ട്രീയ കക്ഷിയുമായും സഖ്യമുണ്ടാക്കേണ്ടതില്ലെന്നും അവരെ പിന്താങ്ങില്ലെന്നതുമാണ് എ.എ.പിയുടെ ഇതുവരെയുള്ള നിലപാട്. ഇങ്ങനെ പല വിഷയങ്ങളും ചര്‍ച്ചയ്ക്ക് വരാം. വരണം.