ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചാല്‍ മാത്രം ബസ്സിറക്കാന്‍ പറ്റില്ല; നികുതിയിളവും ഡീസല്‍ സബ്‌സിഡിയും അനുവദിക്കണമെന്ന് ആവശ്യം
Kerala News
ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചാല്‍ മാത്രം ബസ്സിറക്കാന്‍ പറ്റില്ല; നികുതിയിളവും ഡീസല്‍ സബ്‌സിഡിയും അനുവദിക്കണമെന്ന് ആവശ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th May 2020, 11:46 am

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നത് കൊണ്ട് മാത്രം ബസ് സര്‍വീസ് നടത്താന്‍ ആവില്ലെന്ന് ബസ് ഉടമകളുടെ സംഘടന.

നികുതിയിളവും ഡീസല്‍ സബ്‌സിഡിയും നല്‍കണമെന്നും മിനിമം ചാര്‍ജ് 20 രൂപയാക്കി രണ്ടര കിലോമീറ്ററിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും രണ്ട് രൂപ നിരക്കില്‍ ചാര്‍ജ് കൂട്ടണമെന്നും ഈ ആവശ്യം ഗതാഗത മന്ത്രിയെ നേരത്തെ അറിയിച്ചിട്ടുണ്ടെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി കെ രാധാകൃഷ്ണന്‍ പറഞ്ഞു.

240 കി.മി. ഒരു ദിവസം സര്‍വ്വീസ് നടത്തുന്ന ബസിന് ഡീസല്‍ ചിലവ് മാത്രം 4200 രൂപയോളം വരും. ജീവനക്കാരുടെ വേതനമടക്കം പ്രതിദനം 9000 രൂപയോളം ചെലവുണ്ടാകും. 23 യാത്രക്കാരുമായി സര്‍വ്വീസ് നടത്തുന്ന ബസിന്, യാത്രാനിരക്ക് ഇരട്ടിയാക്കിയാലും ഒരു ദിവസം ഈ വരുമാനം കണ്ടെത്താന്‍ പ്രയാസമാകുമെന്നുമാണ് അസോസിയേഷന്‍ പറയുന്നത്.

ഇന്‍ഷുറന്‍സ് പുതുക്കല്‍ അടക്കം ഒരു ബസ്സ് ഇനി പുറത്തിറക്കണമെങ്കില്‍ കുറഞ്ഞത് ഒന്നരലക്ഷത്തോളം മുടക്കേണ്ടി വരുമെന്നും യാത്ര നിരക്ക് വര്‍ധിപ്പിച്ചാലും സര്‍ക്കാര്‍ സഹായം അനിവാര്യമാണെന്നും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.