മുംബൈ ഇന്ത്യന്‍സിന് വളരെ മോശം ഐ.പി.എല്‍ സീസണായിരുന്നു ഇത്തവണത്തേത്. അവരുടെ ഐ.പി.എല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും മോശമായത്. എന്നാല്‍ ടീമിന് കുറച്ച് പോസിറ്റീവ് സൈഡുകളും ഉണ്ടായിരുന്നു.
ഡെവാല്‍ഡ് ബ്രെവിസ് എന്ന ദക്ഷിണാഫ്രിക്കന്‍ യുവതാരമാണ് ആ പോസിറ്റീവ് വശങ്ങളിലൊന്ന്. മുംബൈക്കായി മോശമല്ലാത്ത പ്രകടനം താരം നടത്തിയിരുന്നു. യുവതാരം അഞ്ച് തവണ ചാമ്പ്യന്‍മാര്‍ക്കായി രണ്ട് സ്ഫോടനാത്മക ഇന്നിംഗ്‌സുകള്‍ കളിക്കുകയും തന്റെ സ്‌ട്രോക്ക് മേക്കിംഗില്‍ എല്ലാവരേയും ആകര്‍ഷിക്കുകയും ചെയ്തിരുന്നു.
തന്റെ മുംബൈ ക്യാമ്പിലെ ഓര്‍മകള്‍ പങ്ക് വഹിച്ചിരിക്കുകയാണ് താരമിപ്പോള്‍. എല്ലാ വലിയ കളിക്കാരേയും പരിജയപ്പെട്ടത് നല്ല എക്‌സിപീരിയന്‍സാണെന്നും, സച്ചിനെ കണ്ടപ്പോള്‍ ഭ്രാന്തായത് പോലെ തോന്നിയെന്നും ബ്രെവിസ് പറഞ്ഞു.
സച്ചിനെ കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ, ‘ഞാന്‍ ജിമ്മിലെ തറയില്‍ കിടക്കുകയായിരുന്നു, പെട്ടെന്ന് സച്ചിന്‍ സാര്‍ വരുന്നത് കണ്ടു. എന്തുചെയ്യണമെന്ന് എനിക്കറിയില്ല, ആദ്യമായി ഞാന്‍ അദ്ദേഹത്തിന് കൈ കൊടുത്തപ്പോള്‍ അത് ഭ്രാന്തായ അവസ്ഥയായിരുന്നു’
‘ഞാന്‍ അദ്ദേഹത്തെ ആരാധനയോടെ നോക്കുന്നയാളാണ്, അദ്ദേഹം എന്നെ പഠിപ്പിച്ച ചെറിയ ബാറ്റിംഗ് സാങ്കേതികത എനിക്ക് പ്രത്യേകമായൊരു അനുഭവമായിരുന്നു,’ബ്രെവിസ് കൂട്ടിച്ചേര്‍ത്തു.
ബ്രെവിസ് മുംബൈക്കായി ഈ സീസണില്‍ 7 മത്സരങ്ങളില്‍ നിന്നും 142 പ്രഹരശേഷിയില്‍ 161 റണ്ണാണ് അടിച്ചുകൂട്ടിയത്.