ഈ വര്‍ഷം തിയേറ്ററിലെത്തുന്ന സിനിമകളില്‍ മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭ്രമയുഗം. തുടര്‍ച്ചയായി പരീക്ഷണ ചിത്രങ്ങള്‍ ചെയ്യുന്ന മമ്മൂട്ടി നായകനാവുന്ന ചിത്രമാണ് ഇത്. ഈ ചിത്രത്തിന്റെ ഓരോ അപ്ഡേഷന്‍ വരുമ്പോഴും സോഷ്യല്‍ മീഡിയ വലിയ വരവേല്‍പ്പാണ് അതിന് നല്‍കുന്നത്.
ഇപ്പോള്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ഭ്രമയുഗത്തിന് യു.എ സര്‍ട്ടിഫിക്കറ്റ് കിട്ടിയതിന് ഭാഗമായാണ് ഈ പോസ്റ്റര്‍ പങ്കുവെച്ചത്. മമ്മൂട്ടിയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് ഈ പോസ്റ്ററിലുമുള്ളത്.
#Bramayugam (Malayalam) – Certified UA.
In Cinemas From FEB 15 !#BramayugamFromFeb15 pic.twitter.com/BArynWkRfr— Mammootty (@mammukka) January 30, 2024
പുതുവത്സര ദിനത്തിലായിരുന്നു മുമ്പ് ചിത്രത്തിലെ മമ്മൂട്ടിയുടെ പോസ്റ്റര്‍ പുറത്തു വന്നിരുന്നത്. അതിന് പിന്നാലെ അര്‍ജുന്‍ അശോകന്റെയും സിദ്ധാര്‍ഥ് ഭരതന്റെയും അമല്‍ദ ലിസിന്റെയും പോസ്റ്ററുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
മുമ്പ് ഭ്രമയുഗത്തിന്റെ പാക്കപ്പ് വിവരം പങ്കുവെച്ചിരുന്നത് ലൊക്കേഷനില്‍ നിന്നുമുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ പുറത്ത് വിട്ടുകൊണ്ടായിരുന്നു. പിന്നാലെ വന്ന പോസ്റ്ററുകളും ബ്ലാക്ക് ആന്‍ഡ് വൈറ്റ് തന്നെയായിരുന്നു. അതോടെ ഇനി ചിത്രം മുഴുവന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റായിരിക്കുമോ എന്ന ചോദ്യമായിരുന്നു അവശേഷിച്ചിരുന്നത്.
കഴിഞ്ഞ ദിവസം സിനിമയുടെ ഒറിജിനല്‍ സൗണ്ട് ട്രാക്കും റിലീസായിയിരുന്നു. മമ്മൂട്ടി നെഗറ്റീവ് ഷേഡിലാണ് ചിത്രത്തിലെത്തുന്നതെന്ന് സൂചനകളുണ്ട്. മമ്മൂട്ടിയെക്കൂടാതെ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരും സിനിമയിലുണ്ട്.
ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഭ്രമയുഗത്തിനുണ്ട്. പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണനാണ് സിനിമയുടെ സംഭാഷണമെഴുതുന്നത്. ക്രിസ്റ്റോ സേവിയറാണ് സംഗീതം.
ഷഹനാദ് ജലാല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ സിനിമ പുറത്തിറങ്ങും. ഭ്രമയുഗം ഫെബ്രുവരി 15നാകും റിലീസിനെത്തുക.
Content Highlight: Bramayugam Movie Update; Mammootty’s new poster out