Entertainment news
ഇത് ഇന്ത്യന്‍ മാര്‍വെല്ലോ, ബ്രഹ്മാസ്ത്രയുടെ ബ്രഹ്മാണ്ഡ ട്രെയ്ലര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jun 15, 09:04 am
Wednesday, 15th June 2022, 2:34 pm

ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും പ്രധാനവേഷങ്ങളിലെത്തുന്ന ബ്രഹ്മാസ്ത്രയുടെ ട്രെയ്ലര്‍ റിലീസ് ചെയ്തു. സെപ്റ്റംബര്‍ ഒമ്പതിനാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. അയന്‍ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

വന്‍ താരനിര അണിനിരക്കുന്ന ചിത്രം മലയാളം, തമിഴ് തെലുങ്ക്, ഹിന്ദി, കന്നഡ തെലുങ്ക് ഭാഷകളിലായാണ് ഒരുങ്ങുന്നത്.

അമിതാഭ് ബച്ചന്‍, , നാഗാര്‍ജുന, ഡിംപിള്‍ കബാഡിയ, മൗനി റോയ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സ്റ്റാര്‍ സ്റ്റുഡിയോസും ധര്‍മപ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 300 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സിനിമയുടെ ദക്ഷിണേന്ത്യന്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് സംവിധായകന്‍ എസ്.എസ്. രാജമൗലിയാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ രാജമൗലിയാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. 2017ല്‍ ട്വിറ്ററിലൂടെയാണ് കരണ്‍ ജോഹര്‍ ‘ബ്രഹ്മാസ്ത്ര’ പ്രഖ്യാപിച്ചത്. മൂന്ന് ഭാഗങ്ങളാണ് ചിത്രത്തിന് ഉണ്ടാകുക.

ഷാരുഖ് ഖാന്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഫാന്റസി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്.

Content Highlight : Brahmastra Movie Trailer Released