ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നെന്ന് ഹിന്ദുത്വ സംഘടനകള്‍; ഫര്‍ഹാന്‍ അക്തറിന്റെ 'തൂഫാന്‍' നിരോധിക്കണമെന്ന് ക്യാംപെയ്ന്‍
Entertainment news
ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നെന്ന് ഹിന്ദുത്വ സംഘടനകള്‍; ഫര്‍ഹാന്‍ അക്തറിന്റെ 'തൂഫാന്‍' നിരോധിക്കണമെന്ന് ക്യാംപെയ്ന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 11th July 2021, 10:55 pm

മുംബൈ: ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തര്‍ നായകനാവുന്ന പുതിയ ചിത്രം ‘തൂഫാന്‍’ എതിരെ സംഘ്പരിവാര്‍ സംഘടനകളും ഹിന്ദുത്വ അനുകൂലികളും.

ചിത്രം ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നെന്ന് ആരോപിച്ചാണ് ചിത്രത്തിനെതിരെ ഹിന്ദുത്വ ശക്തികള്‍ രംഗത്ത് എത്തിയിരിക്കുന്നത്.

ചിത്രം നിരോധിക്കണമെന്നാണ് ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ സംഘപരിവാര്‍ അനുകൂലികള്‍ വാദിക്കുന്നത്. വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

‘ഭാഗ് മില്‍ഖ ഭാഗി’നുശേഷം രാകേഷ് ഓം പ്രകാശ് മെഹ്റ സംവിധാനം ചെയ്യുന്ന ചിത്രമാണ് തൂഫാന്‍. ഗുണ്ടയില്‍നിന്ന് ദേശീയ ബോക്സര്‍ താരമായി മാറിയ അസീസ് അലിയുടെ ജീവിതമാണ് ചിത്രം പറയുന്നത്.

മൃണാല്‍ താക്കൂറാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ അസീസ് അലിയായ ഫര്‍ഹാനും ഡോ. പൂജാ ഷായായി വേഷമിടുന്ന മൃണാല്‍ താക്കൂറും തമ്മില്‍ വിവാഹം കഴിക്കുന്നുണ്ട്.

ഇത് ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നെന്ന് കാണിച്ചാണ് ഇപ്പോള്‍ വിവാദം ഉണ്ടായിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Boycott Toofaan Movie Farhan Akhtar’s film accused of promoting ‘Love Jihad’ sangparivar