കോഴിക്കോട്: പെന്‍ഷനും ശമ്പളം ഒന്നിച്ചുവാങ്ങിയ സംഭവത്തില്‍ കാലിക്കറ്റ് മുന്‍ വി.സി ഡോക്ടര്‍ എം. അബ്ദുള്‍ സലാമിനെതിരെ നടപടി. അധികമായി സലാം വാങ്ങിയ 25 ലക്ഷം രൂപ തിരികെ ഈടാക്കും.
നേരത്തെ ഇത് സംബന്ധിച്ച് കോഴിക്കോട് സര്‍വകലാശാല സിന്‍ഡികേറ്റ് തീരുമാനം എടുത്തിരുന്നു. തുടര്‍ന്ന് സലാം കോടതിയെ സമീപിച്ചെങ്കിലും സിന്‍ഡികേറ്റിന്റെ തീരുമാനം കോടതി ശരിവെയ്ക്കുകയായിരുന്നു.
ഇതോടെയാണ് 25 ലക്ഷം രൂപ തിരികെ പിടിക്കാന്‍ സര്‍വകലാശാല കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. കാര്‍ഷിക സര്‍വകലാശാല പ്രെഫസറായിരുന്ന സലാം ഇവിടെ നിന്ന് മുഴുവന്‍ പെന്‍ഷനും വാങ്ങിയിരുന്നു.
ഇതേസമയത്ത് തന്നെയാണ് വി.സി എന്ന നിലയില്‍ സലാം ശമ്പളവും വാങ്ങിയത്. നിലവില്‍ ബി.ജെ.പി നേതാവാണ് ഡോക്ടര്‍ എം.അബ്ദുള്‍ സലാം. സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തിരൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി സലാം മത്സരിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക