വിണ്ടും അധികാരത്തില്‍ വരും; 2019 ലെ തെരഞ്ഞെടുപ്പിലും അമിത് ഷാ തന്നെ നയിക്കുമെന്നും ബി.ജെ.പി നിര്‍വാഹക സമിതി യോഗം
National
വിണ്ടും അധികാരത്തില്‍ വരും; 2019 ലെ തെരഞ്ഞെടുപ്പിലും അമിത് ഷാ തന്നെ നയിക്കുമെന്നും ബി.ജെ.പി നിര്‍വാഹക സമിതി യോഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th September 2018, 5:03 pm

ന്യൂദല്‍ഹി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പി അധികാരത്തില്‍ വരുമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. “അജയ്യരായ ബി.ജെ.പി” എന്ന മുദ്രാവാക്യമായിരിക്കും പാര്‍ട്ടി ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുകയെന്നും ഷാ പറഞ്ഞു. രണ്ട് ദിവസത്തെ ദേശീയ നിര്‍വാഹക സമിതി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ തന്നെയായിരിക്കും ബി.ജെ.പിയെ നയിക്കുന്നതെന്ന് ദേശീയ നിര്‍വാഹക സമിതി യോഗം തീരുമാനിച്ചു. ജനുവരിയില്‍ അമിത് ഷായുടെ കാലാവധി അവസാനിക്കേണ്ടതായിരുന്നെങ്കിലും തല്‍ക്കാലം ഷാ തന്നെ നയിക്കട്ടെയെന്ന് തീരുമാനിക്കുകയായിരുന്നു. പുതിയ അദ്ധ്യക്ഷനെ കണ്ടെത്തേണ്ട ആഭ്യന്തര തിരഞ്ഞെടുപ്പ് തല്‍ക്കാലത്തേക്ക് നീട്ടിവയ്ക്കാനും യോഗത്തില്‍ തീരുമാനമായി.


Read Also : “വൈദ്യപരിശോധന നടത്തിയാലറിയാം അവര്‍ പരിശുദ്ധകളാണോയെന്ന്” കൊച്ചിയില്‍ സമരം ചെയ്യുന്ന കന്യാസ്ത്രീകളെ അധിക്ഷേപിച്ച് പി.സി ജോര്‍ജ് എം.എല്‍.എ


 

പൊതുതെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം മാത്രമെ ബി.ജെ.പി സംഘടനാ തെരഞ്ഞെടുപ്പുകളിലേക്ക് കടക്കുകയുള്ളൂവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. 2014ല്‍ അദ്ധ്യക്ഷനായിരുന്ന രാജ്‌നാഥ് സിംഗ് കേന്ദ്ര ആഭ്യന്തര മന്ത്രിയായതിനെ തുടര്‍ന്നാണ് അമിത് ഷാ ദേശീയ അദ്ധ്യക്ഷ സ്ഥാനത്തെത്തിയത്.

കൂടാതെ രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഊന്നല്‍ കൊടുക്കാനും യോഗത്തില്‍ തീരുമാനമായി.

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യോഗത്തില്‍ പങ്കെടുക്കും. പട്ടികജാതി, പട്ടികജാതി വര്‍ഗക്കാരെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ അംബേദ്കര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലണ് ദേശീയ നിര്‍വാഹക സമിതി യോഗം നടക്കുന്നത്.