ന്യൂദല്‍ഹി: ബി.ജെ.പിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്നലെയാണ് പേജ് ഹാക്ക് ചെയ്യപ്പെട്ടതായി അറിയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിക്കുന്ന രീതിയിലുള്ള ചില ദൃശ്യങ്ങളും സ്‌ക്രീന്‍ ഷോട്ടുകളും അസഭ്യ കമന്റുകളും പേജില്‍ നിന്ന് ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
ജര്‍മന്‍ ചാന്‍സിലര്‍ ആഞ്ജല മെര്‍ക്കലിന് ഷേക്ക് ഹാന്‍ഡ് നല്‍കാന്‍ മോദി ശ്രമിക്കുമ്പോള്‍””ക്ഷമിക്കണം എനിക്ക് ഒരു ബോയ്ഫ്രണ്ടുണ്ട്”” എന്ന് പറഞ്ഞ് അവര്‍ നടന്നുപോകുന്ന രീതിയിലുള്ള എഡിറ്റിങ് വീഡിയോകളുമാണ് പേജിലൂടെ ഷെയര്‍ ചെയ്യപ്പട്ടത്. ബൊഹീമിയന്‍ റാപ്‌സോഡി മ്യൂസിക് വീഡിയോയും ഇതിനൊപ്പം ഷെയര്‍ ചെയ്തിട്ടുമുണ്ട്.
സഹോദരീ സഹോദരന്‍മാരേ.. ഞാന്‍ നിങ്ങളെയെല്ലാം മണ്ടന്‍മാരാക്കിയിരുന്നു… ഞങ്ങള്‍ നിങ്ങളെയെല്ലാം മണ്ടന്‍മാരാക്കിയിരിക്കുന്നു.. കൂടുതല്‍ വരാനിരിക്കുന്നേയുള്ളൂ.. അഭിനന്ദനങ്ങള്‍.. മോദിയുടെ ചിത്രത്തിന് താഴെഇങ്ങനെയായിരുന്നു കുറിച്ചത്.
ബി.ജെ.പിയുടെ പേജ് തുറക്കുമ്പോള്‍ “”വി വില്‍ ബി ബാക്ക് സൂണ്‍”” എന്ന സന്ദേശമാണ് ഇപ്പോള്‍ കാണുന്നത്.
അസൗകര്യം നേരിട്ടതില്‍ ഖേദിക്കുന്നു, ചില അറ്റകുറ്റപ്പണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഉടന്‍ തിരിച്ചെത്തും എന്നും സന്ദേശത്തില്‍ പറയുന്നു.
ബി.ജെ.പി അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ തന്നെ ട്വിറ്ററില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് സോഷ്യല്‍മീഡിയ ഹെഡ് ദിവ്യാ സ്പന്ദനയും എത്തി.
സഹോദരീ സഹോദരന്‍മാരെ ഇപ്പോള്‍ ബി.ജെ.പിയുടെ വെബ്‌സൈറ്റ് നിങ്ങള്‍ തുറന്നുനോക്കിയില്ലെങ്കില്‍ അത് വലിയ നഷ്ടമായിരിക്കുമെന്നായിരുന്നു ദിവ്യ സ്പന്ദന ട്വിറ്ററില്‍ കുറിച്ചത്.
Bhaiya aur Bhehno if you’re not looking at the BJP website right now- you’re missing out
— Divya Spandana/Ramya (@divyaspandana) March 5, 2019