തിരുവനന്തപുരം: കേരളത്തില്‍ ആഞ്ഞടിച്ച ഇടത് കൊടുങ്കാറ്റില്‍ കടപുഴകിയത് ബി.ജെ.പിയുടെ ഏക സീറ്റും. നേമത്ത് 2016 ല്‍ ലഭിച്ച സീറ്റ് ഇത്തവണ വി. ശിവന്‍കുട്ടിയിലൂടെ സി.പി.ഐ.എം പിടിച്ചെടുക്കുകയായിരുന്നു.
കുമ്മനം രാജശേഖരനെയാണ് ശിവന്‍കുട്ടി നേമത്ത് പരാജയപ്പെടുത്തിയത്. കെ. മുരളീധരനിലൂടെ മണ്ഡലം പിടിക്കാന്‍ യു.ഡി.എഫ് ശ്രമം നടത്തിയെങ്കിലും മൂന്നാം സ്ഥാനത്ത് ഒതുങ്ങാനായിരുന്നു വിധി.
നേരത്തെ പാലക്കാട് ഇ. ശ്രീധരന്‍ ജയപ്രതീക്ഷ പുലര്‍ത്തിയെങ്കിലും അവസാന ലാപ്പില്‍ ഷാഫി പറമ്പില്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു.
തൃശ്ശൂരില്‍ സുരേഷ് ഗോപി മുന്നോട്ടുവന്നെങ്കിലും പി. ബാലചന്ദ്രനിലൂടെ ഇടത് മുന്നണി സീറ്റ് നിലനിര്‍ത്തി.