bypoll
ഇത് ബി.ജെ.പിയുടെ അഹങ്കാരത്തിന് ജനം നല്‍കിയ മറുപടി; ബംഗാളിലെ വിജയത്തില്‍ മമതാ ബാനര്‍ജി; കരിംപൂരിലും തൃണമൂല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 28, 11:35 am
Thursday, 28th November 2019, 5:05 pm

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബി.ജെ.പിയുടെ അഹങ്കാരത്തിനേറ്റ അടിയാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി. തെരഞ്ഞെടുപ്പിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മികച്ച പ്രകടനത്തിന് ശേഷമാണ് മമതയുടെ പ്രതികരണം.

‘ഇത് ജനങ്ങളുടെ വിജയമാണ്. ഇത് വികസനത്തിന്റെ വിജയമാണ്. ധിക്കാരത്തിന്റെ രാഷ്ട്രീയം പ്രായോഗികമാവില്ല. ജനങ്ങള്‍ ബി.ജെ.പിയെ പുറന്തള്ളിക്കഴിഞ്ഞു’, മമത പറഞ്ഞു.

‘ബി.ജെ.പിക്കെതിരായി ജനങ്ങള്‍ വോട്ടു ചെയ്തു. കാരണം ബി.ജെ.പിയെ ദേശീയതലത്തിലേക്കുവരെ എത്തിച്ച ജനങ്ങളോട് അവരിപ്പോള്‍ ചോദിക്കുന്നത് ഇന്ത്യന്‍ പൗരന്മാര്‍ ആണെന്ന് തെളിയിക്കാനാണ്’, മമത കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത് ബി.ജെ.പിക്കുള്ള യാത്രയയപ്പാണെന്നും മമത പറഞ്ഞു.

കോണ്‍ഗ്രസും സി.പി.ഐ.എമ്മും പരസ്പരം ശക്തിപ്പെടുത്താന്‍ നോക്കുമ്പോള്‍ ഗുണം ലഭിക്കുന്നത് ബി.ജെ.പിക്കാണെന്ന് മമത ആരോപിച്ചു. ബംഗാളിലെ വിജയം ജനങ്ങള്‍ക്കു സമര്‍പ്പിക്കുന്നുവെന്നും അധികാര ഗര്‍വ്വിനും ജനങ്ങളെ അപമാനിച്ചതിനും ബി.ജെ.പിക്കു കിട്ടിയ തിരിച്ചടിയാണ് ഇതെന്നും മമത പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പില്‍ കാളിയഗഞ്ചിലും ഖരഗ്പുര്‍ സദര്‍ തൃണമൂല്‍ വലിയ വിജയമാണ് നേടിയത്. ആദ്യമായാണ് തൃണമൂലിന് ഈ രണ്ട് മണ്ഡലങ്ങളും ലഭിക്കുന്നത്. കരിംപൂരില്‍ 24,000ല്‍ പരം വോട്ടുകള്‍ക്കും ഭൂരിപക്ഷം തെളിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ