ഹരിയാനയില്‍ കോണ്‍ഗ്രസ്- ബി.ജെ.പി ഇഞ്ചോടിഞ്ച് പോരാട്ടം; മഹാരാഷ്ട്രയില്‍ ബി.ജെ.പി മുന്‍പില്‍
India
ഹരിയാനയില്‍ കോണ്‍ഗ്രസ്- ബി.ജെ.പി ഇഞ്ചോടിഞ്ച് പോരാട്ടം; മഹാരാഷ്ട്രയില്‍ ബി.ജെ.പി മുന്‍പില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th October 2019, 9:52 am

ചണ്ഡീഗഡ്: മഹാരാഷ്ട്രയില്‍ ആദ്യഘട്ട വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ബി.ജെ.പിക്ക് മുന്നേറ്റം.
ഏറ്റവും പുതിയ കണക്കനുസരിച്ച് 210 സീറ്റുകളില്‍ 155 സീറ്റുകളില്‍ ബിജെപി-ശിവസേന സഖ്യം മുന്നിലാണ്.

105 സീറ്റുകളില്‍ ബി.ജെ.പി മുന്നില്‍ നില്‍ക്കുമ്പോള്‍ 50 സീറ്റുകളില്‍ ശിവസേന മുന്നിലാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

46 നിയോജകമണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം മുന്നിലാണ്. രാജ് താക്കറെയുടെ എം.എന്‍.എസ് മത്സരിച്ച ഒരു സീറ്റിലും മുന്‍തൂക്കം നേടിയിട്ടില്ല.

എന്നാല്‍ അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.ഐ.എം ഒരു സീറ്റില്‍ മുന്നിലാണ്.

അതേസമയം ഹരിയാനയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്.
30 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുമ്പോള്‍ 37 സീറ്റുകളില്‍ ബി.ജെ.പി മുന്നിലാണ്.

ഒക്ടോബര്‍ 21 നാണ് മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. മഹാരാഷ്ട്രയില്‍ 288 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഹരിയാനയ്ക്ക് 90 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ