കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പി ഒരു പ്രബല ശക്തിയാണെന്നും അവരുടെ ശക്തിയെ കുറച്ചുകാണാന്‍ കഴിയില്ലെന്നും തൃണമൂല്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍.
എന്നാല്‍ സംസ്ഥാനത്തെ ഏറ്റവും ശക്തയായ നേതാവ് മമത ബാനര്‍ജിയാണെന്നും അദ്ദേഹം പറഞ്ഞു. എന്‍.ഡി.ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രശാന്തിന്റെ വെളിപ്പെടുത്തല്‍.
‘ബംഗാളില്‍ ബി.ജെ.പി ശക്തമാണ്. ആദ്യ നാലു റൗണ്ടില്‍ കടുത്ത മത്സരമായിരുന്നുവെന്ന കാര്യം ഞാന്‍ സമ്മതിക്കുന്നു. മത്സരത്തെ കുറച്ചുകാണുന്നത് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനെന്ന നിലയില്‍ എനിക്ക് ചേര്‍ന്ന പണിയല്ല. എന്നാല്‍ ബംഗാളില്‍ വിജയിക്കാന്‍ പോകുന്നത് മമതയാണ്. ബി.ജെ.പി നൂറ് സീറ്റ് കടക്കില്ല’, അദ്ദേഹം പറഞ്ഞു.
നിലവില്‍ വളരെ നാടകീയ രംഗങ്ങളിലൂടെയാണ് ബംഗാള്‍ കടന്നുപോകുന്നത്. ന്യൂനപക്ഷ വോട്ടര്‍മാര്‍ ഒറ്റക്കെട്ടായി തന്നോടൊപ്പം നില്‍ക്കണമെന്ന പ്രസ്താവനയും കേന്ദ്രസേനയെ സ്ത്രീകള്‍ തന്നെ തടയണമെന്ന ആഹ്വാനവും ചെയ്തതിന് മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്ന് രാത്രി 8 മണി മുതല്‍ നാളെ രാത്രി 8 വരെയാണ് വിലക്ക്.
അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ തീരുമാനത്തില്‍ പ്രതിഷേധിച്ച് നാളെ ഉച്ചയ്ക്ക് 12 മുതല്‍ കൊല്‍ക്കത്തയിലെ ഗാന്ധി മൂര്‍ത്തിയില്‍ ധര്‍ണയില്‍ ഇരിക്കുമെന്ന് മമത പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്ക് തൊട്ടുപിന്നാലെയായിരുന്നു മമതയുടെ മറുപടി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക