ന്യൂദല്‍ഹി: തന്റെ പ്രവര്‍ത്തന മേഖല എവിടെയാണെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് ബി.ജെ.പി ജനറര്‍ സെക്രട്ടറിയായി നിയമതനായ അനില്‍ കെ. ആന്റണി. കേരളത്തിലും വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അനില്‍ ആന്റമിയുടെ പ്രതികരണം.
‘2014നേക്കാളും 2019നേക്കാളും വലിയ ഭൂരിപക്ഷത്തില്‍ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിക്കും. പല പാര്‍ട്ടികളും ഇന്ന് ഒരുമിക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ക്കൊക്കെ കോമണായ ഒരു പ്രത്യയശാസ്ത്രവുമില്ല. ലോകത്തില്‍ തന്നെ ഏറ്റവും ജനപിന്തുണയുള്ള ഒരു നേതാവിനെ താഴെയിറക്കാനാണ് ഇവര്‍ ഒരുമിക്കുന്നത്.
മറ്റൊരു വിഷനോ ഡയറക്ഷനോ ഇവര്‍ക്കില്ല. ഇന്ത്യന്‍ ജനത അതൊക്കെ മനസിലാക്കും. കേരളത്തില്‍ കോണ്‍ഗ്രസും സി.പി.ഐ.എം ഒരുമിക്കുകയാണ്. എന്നാല്‍ കേരളത്തിന് പുറത്ത് സി.പി.ഐ.എമ്മിന് ഒരു റോളുമില്ല.
എന്റെ പ്രവര്‍ത്തന മണ്ഡലത്തെക്കുറിച്ച് പാര്‍ട്ടിയാണ് തിരുമാനിക്കുക. ഒരു കാര്യം ഉറപ്പിക്കാം, അടുത്ത തെരഞ്ഞെടുപ്പില്‍ കേരളം വളരെയധികം മുന്നോട്ടുപോകും. ഒന്നിലധികം സീറ്റ് ബി.ജെ.പിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിക്കും, ഇത് പ്രതീക്ഷയല്ല. ഉറപ്പാണ്,’ അനില്‍ ആന്റണി പറഞ്ഞു.