national news
വിജയം പ്രതീക്ഷിച്ച് വാര്‍ത്തസമ്മേളനത്തിനായി പ്രത്യേക ക്യാബിനുകള്‍, ഫലം വന്നപ്പോള്‍ മരണവീടിന് സമാനം; ആളൊഴിഞ്ഞ് ബി.ജെ.പി ആസ്ഥാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Dec 12, 02:35 am
Wednesday, 12th December 2018, 8:05 am

ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ആളൊഴിഞ്ഞ് ബി.ജെ.പി ആസ്ഥാനം. നേരത്തെ വിജയമുറപ്പിച്ച് പത്രസമ്മേളനത്തിനടക്കമുള്ള സജ്ജീകരണങ്ങള്‍ പാര്‍ട്ടി ഓഫീസില്‍ ഒരുക്കിയിരുന്നു.

ദീന്‍ദയാല്‍ മാര്‍ഗിലെ പുതിയ കൂറ്റന്‍ ആസ്ഥാനമന്ദിരത്തിലേക്ക് പ്രവര്‍ത്തകര്‍ തിരിഞ്ഞുനോക്കിയില്ല. പ്രവര്‍ത്തകരുടെ തിരക്ക് നിയന്ത്രിക്കാന്‍ ബാരിക്കേഡുള്‍പ്പെടെയുള്ള സന്നാഹം പൊലീസ് ഒരുക്കിയിരുന്നു. ഓഫീസ് മന്ദിരത്തിനുള്ളില്‍ ദൃശ്യമാധ്യമങ്ങള്‍ക്കായി താല്‍ക്കാലിക സന്നാഹവും ഒരുക്കിയിരുന്നു.

ALSO READ: മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ്

ഓരോ ചാനലിനും ചര്‍ച്ചയ്ക്കായി ചെറിയ ക്യാബിനുകളാണ് തയാറാക്കിയത്. ജയം പ്രതീക്ഷിച്ച് വിവിധ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ നേതാക്കള്‍ക്ക് ചുമതലയും നല്‍കിയിരുന്നു.

നൂറുകണക്കിന് മാധ്യമപ്രവര്‍ത്തര്‍ വരാറുള്ള ബി.ജെ.പി കേന്ദ്ര ആസ്ഥാനത്ത് ഒരു ഡസന്‍പേര്‍ പോലും തികച്ചുണ്ടായിരുന്നില്ല.

മാധ്യമങ്ങള്‍ക്ക് പ്രതികരണം നല്‍കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട കൈലാശ് വിജയ് വര്‍ഗ്യ മധ്യപ്രദേശില്‍ മത്സരിച്ച മകന്റെ നില മോശമായതോടെ പ്രതിരോധത്തിലുമായി.

ALSO READ: മധ്യപ്രദേശിലെ ലീഡ് നിലയില്‍ വീണ്ടും അനിശ്ചിതത്വം; വോട്ടെണ്ണല്‍ രാത്രി 10 മണിവരെ നീളാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

അതേസമയം രാജ്യത്തുടനീളം ആഹ്ലാദപ്രകടനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. കോണ്‍ഗ്രസ് ഓഫീസുകള്‍ക്കു മുന്നില്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷം തുടരുകയാണ്.

ഇന്നലെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. മിസോറാമിലും തെലങ്കാനയിലുമൊഴികെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ്.

WATCH THIS VIDEO: