Advertisement
Cricket
ബിലാലിക്ക സീനാണ് മക്കളെ! പന്തുകൊണ്ട് ക്രിക്കറ്റ് ലോകം കീഴടക്കി; ചരിത്രം സാക്ഷി
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jul 25, 08:08 am
Thursday, 25th July 2024, 1:38 pm

ഐ.സി.സി വേള്‍ഡ് കപ്പ് ലീഗില്‍ നമിബിയെക്കെതിരെ ഒമാന് നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഫോര്‍തില്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഒമാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത നബീബിയ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. വിജയലക്ഷം പിന്തുടര്‍ന്നിറങ്ങിയ ഒമാന്‍ 49.1 ഓവറില്‍ ആറ് ടിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഒമാന്‍ ബൗളിങ്ങില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി തകര്‍പ്പന്‍ പ്രകടനമാണ് ബിലാല്‍ ഖാന്‍ നടത്തിയത്. പത്ത് ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 5 റണ്‍സ് വിട്ടു നല്‍കിയാണ് താരം മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയത്. ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ബിലാലിനെ തേടിയെത്തിയത്. ഏകദിനത്തില്‍ 100 വിക്കറ്റുകള്‍ എന്ന നാഴികക്കല്ലിലേക്കാണ് താരം നടന്നുകയറിയത്.

ഇതോടെ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ താരമായി മാറാനും ബിലാലിന് സാധിച്ചു. 49 മത്സരങ്ങളില്‍ നിന്നുമാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 51 മത്സരങ്ങളില്‍ നിന്നും നൂറു വിക്കറ്റുകള്‍ നേടിയ പാകിസ്ഥാന്‍ താരം ഷഹീന്‍ അഫ്രീദിയെ മറികടന്നു കൊണ്ടായിരുന്നു ഒമാന്‍ താരത്തിന്റെ മുന്നേറ്റം. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റുകള്‍ നേടുന്ന പേസര്‍ ആയി മാറാനും താരത്തിന് സാധിച്ചു.

ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റുകള്‍ നേടിയ താരം, ടീം, മത്സരങ്ങളുടെ എണ്ണം എന്നീ ക്രമത്തില്‍

സന്ദീപ് ലാമിച്ചാനെ-നേപ്പാള്‍-42

റാഷിദ് ഖാന്‍-അഫ്ഗാനിസ്ഥാന്‍-44

ബിലാല്‍ ഖാന്‍-ഒമാന്‍-49

ഷഹീന്‍ അഫ്രീദി-പാകിസ്ഥാന്‍-51

മിച്ചല്‍ സ്റ്റാര്‍ക്ക്-ഓസ്‌ട്രേലിയ-52

ബിലാലിനു പുറമേ ഫയ്യാസ് ഭട്ട് രണ്ട് വിക്കറ്റും കലീലുള്ള, ഷോയിബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി നിര്‍ണായകമായി.

90 പന്തില്‍ 73 നേടിയ മലാന്‍ ക്രൂഗറാണ് ഒമാന്‍ നിരയിലെ ടോപ് സ്‌കോറര്‍. ആറ് ഫോറുകള്‍ വായിച്ചുണ്ടായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. 55 പന്തില്‍ 40 റണ്‍സ് നേടിയ മൈക്കല്‍ വാന്‍ ലിംഗനും 75 പന്തില്‍ 41 റണ്‍സ് നേടി ജെജെ സ്മിത്തും മികച്ച പ്രകടനം പുറത്തെടുത്തു.

മറുഭാഗത്ത് 129 പന്തില്‍ 68 റണ്‍സ് നേടിയ ക്യാപ്റ്റന്‍ അഖിബ് ഇല്യാസിന്റെ ബാറ്റിങ് കരുത്തിലാണ് ഒമാന്‍ വിജയം സ്വന്തമാക്കിയത്. അഞ്ച് ഫോറുകളും ഒരു സിക്‌സുമാണ് താരം നേടിയത്. 55 പന്തില്‍ 43 റണ്‍സ് നേടി ഖാലിദ് കെയിലും 38 പന്തില്‍ പുറത്താവാതെ 26 നേടിയ ഷോയിബ് ഖാനും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

 

Content Highlight: Bilal Khan Create a New Record in Odi