പട്‌ന: രാഷ്ട്രീയത്തിലെ ജാതി-മത മേല്‍ക്കോയ്മയുടെ അന്ത്യത്തിന് തുടക്കം കുറിക്കുന്നതാവും ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലമെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല.
ഭയം, മതം, വിദ്വേഷം എന്നിവ നിറച്ച് ബി.ജെ.പി രാജ്യത്തെ ഭിന്നിപ്പിച്ചു. രാഷ്ട്രീയത്തിലെ ഇത്തരം മത, ജാതി മേല്‍ക്കോയ്മയെ തകര്‍ത്തെറിയുന്നതാവും ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം-സുര്‍ജേവാല പറഞ്ഞു.
അധികാരത്തിന് വേണ്ടി പോരാടുന്നവരല്ല മറിച്ച് മാറ്റം ആഗ്രഹിക്കുന്നവരാണ് ബീഹാറിലെ ആര്‍.ജെ.ഡി-കോണ്‍ഗ്രസ് സഖ്യമെന്നും അദ്ദേഹം പറഞ്ഞു. ബീഹാറിന് എന്താണ് വേണ്ടത് അതിനായി പ്രവര്‍ത്തിക്കാനാണ് ഈ സഖ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി-ജെ.ഡി.യു ഭരണത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നും അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ഫലം തങ്ങള്‍ക്ക് അനുകൂലമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് സുര്‍ജേവാലയുടെ പ്രതികരണം. നവംബര്‍ പത്തിനാണ് ഫലപ്രഖ്യാപനം.
അതേസമയം ബീഹാറില്‍ മഹാസഖ്യം അധികാരത്തിലേറുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ടൈംസ് നൗ-സീ വോട്ടര്‍ എക്സിറ്റ് പോള്‍ പ്രകാരം മഹാസഖ്യത്തിന് 120 സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം.
അതേസമയം ഇന്ത്യാ ടി.വി എക്സിറ്റ് പോള്‍ പ്രകാരം എന്‍.ഡി.എയ്ക്കാണ് അനുകൂലം. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും എന്‍.ഡി.എ 112 സീറ്റ് നേടുമെന്നും ഇന്ത്യാ ടി.വി പ്രവചിക്കുന്നു. മഹാസഖ്യത്തിന് 110 സീറ്റാണ് പ്രവചിക്കുന്നത്. 243 അംഗ നിയമസഭയില്‍ 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക