പാണ്ഡ്യക്ക് വമ്പന്‍ തിരിച്ചടി, ഇനി പുറത്തിരിക്കേണ്ടി വരും; മിക്കവാറും രോഹിത് ക്യാപ്റ്റനാകും
Sports News
പാണ്ഡ്യക്ക് വമ്പന്‍ തിരിച്ചടി, ഇനി പുറത്തിരിക്കേണ്ടി വരും; മിക്കവാറും രോഹിത് ക്യാപ്റ്റനാകും
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 19th April 2024, 9:53 am

ഇന്നലെ മഹാരാജ യാദവേന്ദ്ര സിങ് സ്റ്റേഡിയത്തില്‍ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് പഞ്ചാബിനെ 9 റണ്‍സിന് തോല്‍പ്പിച്ചു.

മത്സരത്തില്‍ ടോസ് നേടിയ മുംബൈ ആദ്യം ബാറ്റ് ചെയ്തു 7 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് ആണ് നേടിയത്. എന്നാല്‍ ചെയ്‌സിങ്ങിന് ഇറങ്ങിയ പഞ്ചാബിന് 19.1
ഓവറില്‍ 183 റണ്‍സിന് ഓള്‍ ഔട്ട് ആകേണ്ടിവന്നു.

മത്സരത്തില്‍ വിജയിച്ചെങ്കിലും മുംബൈ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യക്ക് വമ്പന്‍ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. പഞ്ചാബിനെതിരായ മത്സരത്തില്‍ സ്ലോ ഓവര്‍ റേറ്റിന്റെ പിടിയില്‍ വീണ്ടും വീഴുകയാണ് ഹര്‍ദിക്ക്. നിശ്ചിത സമയത്തിനുള്ളില്‍ ഓവര്‍ ചെയ്ത് തീര്‍ക്കാത്തതിനാലാണ് പിഴയും പെനാല്‍റ്റിയും ടീം ക്യാപ്റ്റന്‍ ഏറ്റുവാങ്ങുന്നത്. ഇതിന് മുമ്പും താരത്തിന് സ്ലോ ഓവര്‍ റേറ്റിന്റെ പേരില്‍ പിഴ ലഭിച്ചിരുന്നു.

ഇതോടെ 24 ലക്ഷം രൂപയാണ് താരം പിഴയടക്കേണ്ടി വന്നത്. മാത്രമല്ല ഇതിന്റെ പേരില്‍ താരം വിലക്കിന്റെ വക്കിലാണ്. ഇനി ഒരു തവണകൂടെ സ്ലോ ഓവര്‍ റേറ്റിന്റെ പേരില്‍ പിഴ ലഭിച്ചാന്‍ ക്യാപ്റ്റനെ അടുത്ത മത്സരത്തില്‍ ബാന്‍ ചെയ്യുമെന്നാണ് നിയമം.

മുംബൈ ബൗളിങ് നിരയില്‍ പേസ് അറ്റാക്കര്‍ ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ ബൗളിങ്ങിലാണ് പഞ്ചാബ് തകര്‍ന്നത്. നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങി നിര്‍ണായകമായ മൂന്നു വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 5.25 എന്ന് കിടിലന്‍ എക്കണോമിയിലാണ് താരം പന്ത് എറിഞ്ഞത്. മത്സരത്തിലെ താരവും ബുംറയായിരുന്നു.

ബുറക്ക് പുറമെ ജെറാള്‍ഡ് കോട്‌സിയും മൂന്ന് വിക്കറ്റുകള്‍ നേടി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ആകാശ് മദ്‌വാള്‍, ശ്രേയസ് ഗോപാല്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി ടീമിനെ വിജയത്തിലെത്തിച്ചു.

 

Content Highlight: Big setback for Hardik Pandya