നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന പുതിയ ചിത്രം ഭഗവന്ത് കേസരി തിയേറ്ററില്‍ റിലീസ് ആയിരിക്കുകയാണ്. ബാലയ്യ ആരാധകര്‍ക്ക് ആവേശം നിറച്ചുകൊണ്ടാണ് ചിത്രം എത്തിയിരിക്കുന്നത്.
ഇപ്പോഴിതാ സിനിമയുടെ ആദ്യ ഷോ കണ്ടവരുടെ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
മികച്ച ചിത്രമാണ് ഭഗവന്ത് കേസരി എന്നാണ് ആദ്യ ഷോ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. ഇമോഷണല്‍ കണക്ഷന്‍ സിനിമ കാണുമ്പോള്‍ ലഭിക്കുന്നുണ്ടെന്നും ഫാമിലി രംഗങ്ങള്‍ക്ക് പ്രാധ്യാന്യം നല്‍കുന്ന ചിത്രമാണ് ഭഗവന്ത് കേസരി എന്നും അഭിപ്രായങ്ങളുണ്ട്.
ബാലയ്യയുടെ മികച്ച പെര്‍ഫോമന്‍സും സിനിമയുടെ വലിയ പോസിറ്റീവ് ആണെന്ന് നിരവധി പേര്‍ പറയുന്നു. ആന്ധ്രയിലും തെലുങ്കാനായിലും വലിയ റിലീസായിട്ടാണ് ചിത്രം എത്തിയിരിക്കുന്നത്.
ITS Hatrick For BALAYYA!!#BhagavathKesari #BhagavanthKesari #NandamuriBalakrishna #SreeLeela #AnilRavipudi #Thaman #Cinee_Worldd pic.twitter.com/bdzyt1YQw1
— cinee worldd (@Cinee_Worldd) October 19, 2023
വലിയ കളക്ഷനും സിനിമക്ക് വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നുണ്ട്. തുടര്‍ച്ചയായ മൂന്നാം വിജയമാണ് ബാലയ്യക്ക് ഭഗവന്ത് കേസരിയിലൂടെ ലഭിക്കുക. നേരത്തെ റിലീസ് ചെയ്ത ബലയ്യയുടെ അഖണ്ഡയ്ക്കും വീര സിംഹ റെഡിക്കും മികച്ച അഭിപ്രായങ്ങളായിരുന്നു ലഭിച്ചിരുന്നത്.
സാബു ഗരപതിയും ഹരീഷ് പെഡ്ഡിയും ചേര്‍ന്നാണ് ഭഗവന്ത് കേസരി നിര്‍മിച്ചിരിക്കുന്നത്. വലിയ ക്യാന്‍വാസിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അനില്‍ രവിപുഡി ആണ് ഭഗവന്ത് കേസരിയുടെ സംവിധായകന്‍. തമനാണ് സിനിമയുടെ സംഗീതം. ചിത്രത്തിന്റേതായി പുറത്തുവന്ന ഗാനങ്ങള്‍ എല്ലാം വലിയ ഹിറ്റായിരുന്നു.
Early reports indicate Balayya has delivered a hat-trick boxoffice success #BhagavathKesari pic.twitter.com/qpt8qtw9fb
— Friday Matinee (@VRFridayMatinee) October 19, 2023
വിജയ് ചിത്രം ലിയോയും ഭഗവന്ത് കേസരിയും ഒരേ ദിവസം റിലീസ് ചെയ്യുന്നത് ഇരു ചിത്രങ്ങളുടെയും കളക്ഷനെ ബാധിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടയായിരുന്നു.