തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്‌ക്കെതിരെ വിമര്‍ശനവുമായി എഴുത്തുകാരന്‍ ബെന്ന്യാമിന്‍. രമേശ് ചെന്നിത്തല ആള്‍ക്കൂട്ടത്തിന് നടുവില്‍ നില്‍ക്കുന്ന ചിത്രമടക്കം പോസ്റ്റ് ചെയ്താണ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്‌ക്കെതിരെ ബെന്യാമിന്‍ വിമര്‍ശനം ഉന്നയിച്ചത്.
” ഐശ്വര്യ കേരളയാത്ര എന്നല്ല, കൊറോണ വ്യാപനയാത്ര എന്നാണ് ഇതിനു പേരിടേണ്ടി ഇരുന്നത്. ഈ ചിത്രം കാണുമ്പോള്‍ പണ്ട് രാജന്‍ പാടിയ ആ പാട്ട് ഓര്‍മ്മ വരുന്നത് എനിക്ക് മാത്രമാണോ സാര്‍,” ബെന്യാമിന്‍ എഴുതി.
ഐശ്വര്യ കേരള യാത്രയ്‌ക്കെതിരെ തളിപ്പറമ്പിലും ശ്രീകണ്ഠപുരത്തും പകര്‍ച്ച വ്യാധി നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഐശ്വര്യ കേരള യാത്രയ്ക്ക് നേതൃത്വം നല്‍കിയ സി.പി ജോണ്‍ ഉള്‍പ്പെടെ 26 യു.ഡി.എഫ് നേതാക്കള്‍ക്കെതിരെയാണ് തളിപ്പറമ്പ പൊലീസ് കേസെടുത്തത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര കാസര്‍കോട് കുമ്പളയില്‍ നിന്നാണ് ആരംഭിച്ചത്. രമേശ് ചെന്നിത്തലയ്ക്ക് പതാക കൈമാറി ഉമ്മന്‍ചാണ്ടിയാണ് യാത്ര ഉദ്ഘാടനം ചെയ്തത്.
കേരളം ഭരിക്കുന്നത് അധോലോക സര്‍ക്കാരാണെന്ന് ഉദ്ഘാടന ചടങ്ങില്‍ ചെന്നിത്തല ആരോപിച്ചു. എല്ലാ തട്ടിപ്പുകളുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസായിരുന്നു എന്നുളളതാണ് സത്യം. അധോലോക കൊളളസംഘങ്ങള്‍ പോലും ഇവരുടെ അടുത്ത് വരില്ല, ചമ്പല്‍ക്കാട്ടിലെ കൊളളക്കാര്‍ ഇവരെ കണ്ടാല്‍ നമിക്കുമെന്നും യാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് ചെന്നിത്തല പറഞ്ഞിരുന്നു.
മന്ത്രിമാര്‍ക്ക് പോലും കടന്നുചെല്ലാന്‍ കഴിയാത്ത മുഖ്യമന്ത്രിയുടെ ഓഫിസിലെ ഇരുമ്പ് കോട്ടയ്ക്കകത്ത് എങ്ങനെയാണ് സ്വപ്ന യഥേഷ്ടം കടന്നു ചെന്നത്. മുഖ്യമന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചേര്‍ന്ന് കൊളളക്കാര്‍ക്ക് ഒത്താശ ചെയ്തുകൊടുത്തത് മറക്കാറായിട്ടില്ല. എല്ലാ തട്ടിപ്പുകളുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസായിരുന്നു എന്നുളളതാണ് സത്യം. നമ്മുടെ ദൗത്യം വളരെ വലുതാണ് കേരളത്തെ മോചിപ്പിക്കന്‍ വേണ്ടയുളള ദൗത്യമാണ് അത്. 35 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്ന മണ്ണാണ് ഇത്. നാല് ലോക്കപ്പ് കൊലപാതകങ്ങള്‍, 7 മാവോവാദികളെ വെടിവച്ചുകൊലപ്പെടുത്തിയെന്നും ചെന്നിത്തല യാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ശബരിമല സ്ത്രീപ്രവേശന വിധിയ്‌ക്കെതിരെയും ചെന്നിത്തല ആരോപണം ഉന്നയിച്ചു.