national news
ബം​ഗളുരു സംഘർഷത്തിൽ പ്രതികൾക്കെതിരെ ​യു.എ.പി.എയും ​ഗുണ്ടാ നിയമവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Aug 17, 10:00 am
Monday, 17th August 2020, 3:30 pm

ബം​ഗളുരു: ബം​ഗളുരു സംഘർഷത്തിൽ യു.എ.പി.എയും ​ഗുണ്ടാ നിയമവും ചുമത്തി പ്രതികൾക്കെതിരെ നടപടിയെടുക്കുമെന്ന് കർണാടക സർക്കാർ. ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈയുമായി കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ നടത്തിയ ചർച്ചയിലാണ് തീരുമാനം.

ബം​ഗളുരുവിൽ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും അറുപതിലധികം ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ കലാപങ്ങൾക്കും സംഘർഷത്തിനും കാരണമാകുന്നതുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുട‌െ മേധാവികളുമായി ചർച്ച നടത്തുമെന്നും കർണാടക സർക്കാർ അറിയിച്ചു.

ഇത്തരം വിഷയങ്ങളിൽ സമൂഹമാധ്യമങ്ങളിൽ കടുത്ത നിയന്ത്രണമുണ്ടാകണമെന്നാണ് കർണാടക സർക്കാർ ആ​ഗ്രഹിക്കുന്നതെന്ന് യെദിയൂരപ്പ പ്രതികരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഇതിനോടകം 52 എഫ്.ഐ.ആറുകൾ ഫയൽ ചെയ്തിട്ടുണ്ട്. 264 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ